എംപ്ലോയബിലിറ്റി സെന്റർ മുഖേനെ വിവിധ ജില്ലകളിൽ അവസരങ്ങൾ
മിനി ജോബ് ഫെസ്റ്റ് 27ന്
കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയിബിലിറ്റി സെന്ററും സംയുക്തമായി മുന്നാട് പീപ്പിള്‍ കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സെപ്തംബര്‍ 27ന് രാവിലെ 9.30 മുതല്‍ മിനി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 1000ല്‍ അധികം ഒഴിവുകളുണ്ട്.
പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണം.
2) വിദ്യാനഗറില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയിബിലിറ്റി സെന്ററില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയിബിലിറ്റി സെന്ററില്‍ സെപ്തംബര്‍ 20ന് രാവിലെ പത്ത് മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളിലേക്കായി മാര്‍ക്കറ്റിംഗ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് , ഭീമ സഖി, മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ടെലി കോളര്‍ തസ്തികകിള്‍ലക്കായി 50ല്‍ അധികം ഒഴിവുകളുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ പത്ത് മുതല്‍ രജിസ്റ്റര്‍ ചെയ്യാം.
3) ഉന്നത വിദ്യാഭ്യാസവകുപ്പ്’വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സെപ്റ്റ്ംബർ 21 ന് ജോബ് ഫെയർ നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടൂ, ഡിഗ്രി യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ 21 ന് രാവിലെ 9.30 ന് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം.
4) കൊടുമണ്‍, ചന്ദനപ്പളളി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ എസ്റ്റേറ്റ് വര്‍ക്കറുടെ 145 ഒഴിവുണ്ട്.
ദിവസവേതനം 571 രൂപ.
യോഗ്യത ഏഴാം ക്ലാസ്. (ബിരുദം ഉണ്ടാകരുത്) റബര്‍ ബോര്‍ഡില്‍ നിന്നോ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നോ ലഭിച്ച റബര്‍ ടാപ്പിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്.
അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരിധിയിലുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടൂര്‍ ടൗണ്‍ പ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സെപ്റ്റംബര്‍ 22നകം ഹാജരാകണം.
5) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ അനസ്തേഷ്യ ടെക്നീഷ്യന്‍ (രണ്ട്), ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ (ഒന്ന്) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയില്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11.30 നും ട്രാന്‍സ്പ്ലാന്റ്
കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ 25 ന് രാവിലെ 11.30 നും അഭിമുഖം നടക്കും. ഓപ്പറേഷന്‍ തിയ്യേറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്‌നോളജിയില്‍ ഡിഗ്രി/ ഡിപ്ലോമയുള്ളവര്‍ക്ക് അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയിലേക്കും എം.എസ്.ഡബ്ല്യു പാസായവര്‍ക്ക് ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്‌സൈറ്റില്‍ ലഭിക്കും.