ഹൈക്കോടതിയിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

ഹൈക്കോടതിയിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
ഡൽഹി ഹൈക്കോടതിയിലെ അറ്റെൻഡന്റ് തസ്തികകളിലേക്കുള്ള നിയമനത്തിന് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.334 ഒഴിവുകൾ നിലവിൽ ഉണ്ട്. വിജ്ഞാപന നമ്പർ: 03/2025, 

ഒഴിവുകൾ എണ്ണം

1) കോർട്ട് അറ്റെൻഡന്റ്-318,
2) റൂം അറ്റെൻഡന്റ്-13,
3) സെക്യൂരിറ്റി അറ്റെൻഡൻറ്-3.
4) ശമ്പള സ്കെയിൽ: ലെവൽ 3.

യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ് വിജയം/ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സർട്ടിഫിക്കറ്റ്/തത്തുല്യം.

പ്രായ പരിധി വിവരങ്ങൾ
18-27 വയസ്സ്. അപേക്ഷകർ 1998 ജനുവരി രണ്ടിനു മുൻപോ 2007 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരാകരുത്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി
പൊതുപരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

ഡൽഹിയിലും ഡിഎസ്എ സ്എസ്ബി നിശ്ചയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വെച്ചായിരിക്കും പരീക്ഷ. 
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് 100 ചോദ്യമാണുണ്ടാവുക.
100 മാർക്കിനായിരിക്കും പരീക്ഷ. 
ഓരോ തെറ്റുത്തരത്തിനും 0.25 മാർക്കു വീതം കുറയും. ഹിന്ദി, ഇംഗ്ലീഷ്, 
പൊതുവി ജ്ഞാനം, അരിമെറ്റിക് എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പരീക്ഷയിൽ 50 ശതമാനം (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം) മാർക്ക് നേടുന്നവരെയാണ് അഭിമുഖത്തിന് പരിഗണിക്കുക. 
15 മാർക്കായിരിക്കും അഭിമുഖത്തിന്.


അപേക്ഷാഫീസ്
വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. 
മറ്റുള്ളവർ 100 രൂപ എസ്ബിഐ ഇ-പേ വഴി അടയ്ക്കണം.

അപേക്ഷ: 
ഓഗസ്റ്റ് 26 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബർ 24 ആണ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും താഴെ https://dsssbonline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

2) കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഗാർഡ്‌നിങ് സൂപ്പർവൈസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഒഴിവ്: 1 (ജനറൽ) ശമ്പളം: 25,000 രൂപ
യോഗ്യത: മെട്രിക്കുലേഷൻ/അതിന് മുകളിലുള്ള യോഗ്യത, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്.

വെബ്സൈറ്റിൽ ലിങ്ക് https://www.cochinport.gov.in/careers
അപേക്ഷ: വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 30.

3. താൽക്കാലിക ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 60,410 രൂപ മാസ വേതനത്തിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ ഒരു താത്കാലിക ഒഴിവുണ്ട്. Pediatrician with PG Diploma in Development Neurology അല്ലെങ്കിൽ Fellowship in Developmental & Behavior Pediatrics ആണ് യോഗ്യത. ഒരു വർഷത്തെ ഡെവലപ്മെന്റൽ പീഡിയാട്രിക്സിലെ പരിചയം അധികയോഗ്യതയായി പരിഗണിക്കും.

 താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി 26 ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. 
വിശദവിവരങ്ങൾക്ക്: www.cdckerala.org, 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain