പൊതു മേഖല ബാങ്കായ കാനറ ബാങ്ക്, ഗ്രാജുവേറ്റ് അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു 3500 ഒഴിവുകൾ. കേരളത്തിലും ഒഴിവുകൾ( 243)
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അപേക്ഷകർ 01.01.2022 ന് മുമ്പോ 01.09.2025 ന് ശേഷമോ ബിരുദം നേടിയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
പ്രായം: 20 – 28 വയസ്സ് ( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
സ്റ്റൈപ്പൻഡ്: 15,000 രൂപ
അപേക്ഷ ഫീസ് SC/ ST/ PwBD: ഇല്ല മറ്റുള്ളവർ: 500 .
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരങ്ങൾ.
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (SO) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 350.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി&ഡിജിറ്റല്‍ ബാങ്കിങ് 110 ഒഴിവ്
ട്രഷറി/ ഇന്റര്‍നാഷണല്‍ ബിസിനസ് 35 ഒഴിവ്
ലീഗല്‍, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്& അക്കൗണ്ട്‌സ് 26 ഒഴിവ്.
ക്രെഡിറ്റ് & ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 138 ഒഴിവ്.റിസ്‌ക് മാനേജ്‌മെന്റ് 40 ഒഴിവ്.
മാര്‍ക്കറ്റിങ്& പബ്ലിസിറ്റി 1 ഒഴിവ്
പ്രായപരിധി
25 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ആഗസ്റ്റ് 31 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്.ടി, ഒബിസി മറ്റ് വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത വിവരങ്ങൾ
ഡിഗ്രി, ബിഇ/ ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്‌സ്), എംസിഎ, എംഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്), എംബിഎ/ പിജിഡിഎം (ഫിനാന്‍സ്), ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിങ്ങനെയാണ് യോഗ്യത. വിശദമായ യോഗ്യത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ശമ്പള വിവരങ്ങൾ
സ്‌കെയിലിന് അനുസരിച്ചാണ് ശമ്പളം ലഭിക്കും. എങ്കിലും 64,820 മുതല്‍ ഒന്നര ലക്ഷത്തിനടുത്ത് വരെ ശമ്പളം ലഭിക്കാം.
തെരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണം അനുസരിച്ച് ഓണ്‍ലൈന്‍ എക്‌സാം നടക്കും. ശേഷം ഇന്റര്‍വ്യൂ നടത്തി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ്: https://bankofmaharashtra.in