കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അവസരങ്ങൾ

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അവസരങ്ങൾ.
 എഞ്ചിനീയർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ കേരള പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 
അവസാന തീയതി: ഒക്ടോബർ 15

തസ്തികയും ഒഴിവുകളും
സംസ്ഥാന മലിനീകരണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ. ബോർഡിന് കീഴിൽ വിവിധ സ്ഥലങ്ങളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പർ : 357/2025

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,500 മുതൽ 83,000 വരെയാണ് ശമ്പളമായി ലഭിക്കുക. 

പ്രായപരിധി
18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. 
ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല.


യോ​ഗ്യത
യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബി ടെക്. സിവിൽ/കെമിക്കൽ/എൻവയേൺമെന്റൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത. 

അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ എൻവയേൺമെന്റൽ എഞ്ചിനീയറിംഗ്/ടെക്നോളജി അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ്/ടെക്നോളജി ബിരുദാനന്തരബിരുദം ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന അപ്ലൈ  ൽ മാത്രം. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 15.10.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain