DDUGKY പദ്ധതിക്ക് അക്കൗണ്ടന്റിനെയാണ് നിയമിക്കുന്നത്. ആകെ ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും നടക്കുക. താൽപര്യമുള്ളവർക്ക് കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം.
അവസാന തീയതി: ഒക്ടോബർ 05.
തസ്തികയും ഒഴിവുകളും
കുടുംബശ്രീ മിഷനിൽ അക്കൗണ്ടന്റ്. ആകെ ഒഴിവുകൾ 01.
കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31.03.2026 വരെയായിരിക്കും ജോലിയുടെ കാലയളവ്. അതിനുശേഷം പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിക്കും.
പ്രായപരിധി വിവരങ്ങൾ
40 വയസ് വരെയാണ് പ്രായപരിധി. പ്രായം 31.08.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത വിവരങ്ങൾ
ബികോം, ഡിസിഎ, ടാലി യോഗ്യതയുണ്ടായിരിക്കണം.
സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/ പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി 3 വർഷത്തെ പ്രവൃത്തി പരിചയം വേണം.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 ശമ്പളമായി ലഭിക്കും.
വേറ്റിനറി യൂണിവേഴ്സിറ്റിയിൽ ജോലി നേടാൻ അവസരം
തെരഞ്ഞെടുപ്പ് രീതി
അപേക്ഷകൾ പരിശോധിച്ച് സ്‌ക്രീനിങ് നടത്തിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷകർ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ പേജിൽ നിന്ന് കുടുംബശ്രീ അക്കൗണ്ടന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കി ഒക്ടോബർ 05ന് മുൻപായി അപേക്ഷ നൽകണം.
കുടുതൽ വിവരങ്ങൾ
അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ, സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
കൂടാതെ ഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകളും, യതാസമയം ലഭിക്കാത്ത അപേക്ഷകളും, അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്തതുമായ അപേക്ഷകളും പരിഗണിക്കില്ല.
നിയമനം തീർത്തും കരാർ അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാർഥികൾക്ക് ഈ വകുപ്പിലോ, തസ്തികയിലോ, മറ്റേതെങ്കിലും തസ്തികയിലോ സ്ഥിരപ്പെടുന്നതിന് യാതൊരു അർഹതയും ഉണ്ടാവില്ലെന്നും സിഎംഡി അറിയിച്ചിട്ടുണ്ട്.