ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ അവസരങ്ങൾ
തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള അക്കൌണ്ടൻറ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുംസെപ്റ്റംബർ 8 രാവിലെ 11ന് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടക്കുംഅടിസ്ഥാനയോഗ്യത: ബി.കോം, ടാലി പ്രൈം. പ്രവൃത്തി പരിചയം അഭിലഷണീയം,ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 8-ന് രാവിലെ 10.15 ന്
വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ .
2. ജൂനിയർ റസിഡന്റ് ഒഴിവ്
കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ റസിഡന്റ് പ്രോഗ്രാമിൽ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിസിഐ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ അഭിലഷണീയം. അപേക്ഷ എന്ന ഗൂഗിൾ ഫോം മുഖേന സെപ്റ്റംബർ 8 വൈകിട്ട് 3 ന് മുൻപ് നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.ksvc.kerala.gov.in .
3. ഓർഡനൻസ് ഫാക്ടറിയിൽ 73 ട്രേഡ്‌സ്മാൻ
അഡ്വാൻസ്‌ഡ് വെപ്പൺസ് ആൻഡ് എക്യുപ്മെന്റ് ഇന്ത്യ ലിമി റ്റഡിനു (എഡബ്ല്യുഇഐഎൽ) കീഴിൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഓർഡ്‌നൻസ് ഫാക്ടറിയിൽ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 73 ഒഴിവുണ്ട്. കരാർ നിയമനമാണ്.
ശമ്പളം: 19,900 രൂപയും എച്ച്ആർഎയും.അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്കു www.aweil.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21-09-2025