ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിൽ അവസരങ്ങൾ
തൃശൂർ ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിലെ പ്ലേസ്മെൻറ് ആൻഡ് ട്രെയിനിംഗ് അസോസിയേഷൻ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ദിവസവേതനം: 740 രൂപ. യോഗ്യത: കൊമേഴ്സ്/ ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 10-നകം www.gectcr.ac.in ൽ അപേക്ഷ സമർപ്പിക്കണം.
2) കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ, സൈക്യാട്രി വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് സെപ്റ്റംബർ 27ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പൾമണറി മെഡിസിൻ രാവിലെ 11നും ജനറൽ സർജറി രാവിലെ 11.30നും ജനറൽ മെഡിസിൻ ഉച്ചയ്ക്ക് 12നും സൈക്യാട്രി ഉച്ചയ്ക്ക് 12.30നുമാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in
3) തോട്ടട കണ്ണൂർ ഗവ. ഐ ടി ഐയിൽ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയോടൊപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയം /ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
മുസ്ലീം വിഭാഗത്തിലെ മുൻഗണന വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ 11.30 ന് അഭിമുഖത്തിന് പ്രിൻസിപ്പൽ ഓഫീസിൽ എത്തണം.
4) തോട്ടട കണ്ണൂർ ഗവ. ഐ ടി ഐയിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ/മെറ്റലർജി/പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്/ മെക്കാട്രോണിക്‌സ് ഡിഗ്രി എന്നിവയോടൊപ്പം ഒരു വർഷ പ്രവൃത്തി പരിചയം/ ഡിപ്ലോമയോടൊപ്പം രണ്ട് വർഷ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. തീയ്യ /ഈഴവ / ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം.
5) തോട്ടട കണ്ണൂർ ഗവ.ഐ ടി ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം / ഡിപ്ലോമയോടൊപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി / എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
6) ഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 30ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ള 45 വയസ്സ് തികയാത്തവര്‍ക്ക് പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം.