പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിൽ വിവിധ അവസരങ്ങൾ .

ബാങ്കിംഗ് മേഖലയിൽ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിൽ വിവിധ അവസരങ്ങൾ .
 വിവിധ മാനേജീരിയല്‍ തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് ഇപ്പോൾ നടക്കുന്നത്. ആകെ 190 ഒഴിവുകളാണു നിലവിലുള്ളത്.താല്‍പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഉടനെ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 10ആണ്.

തസ്തികയും ഒഴിവുകളും ചുവടെ
പഞ്ചാബ് ആന്റ് സിന്ധ് ബാങ്കില്‍ ക്രെഡിറ്റ് മാനേജര്‍, അഗ്രികള്‍ച്ചര്‍ മാനേജര്‍ റിക്രൂട്ട്‌മെന്റ്. ആകെ വന്നിട്ടുള്ള ഒഴിവുകള്‍ 190.

ക്രെഡിറ്റ് മാനേജര്‍ 130 ഒഴിവുകൾ
അഗ്രികള്‍ച്ചര്‍ മാനേജര്‍ 60 ഒഴിവുകൾ

പ്രായപരിധി വിവരങ്ങൾ
23 വയസ് മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി.ഉദ്യോഗാര്‍ഥികള്‍ 02.09.1990നും 01.09.2002നും ഇടയില്‍ ജനിച്ചവരായിരിക്കണം.എസ്.സി, എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

യോഗ്യത വിവരങ്ങൾ
ക്രെഡിറ്റ് മാനേജര്‍: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. (60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം). 


അല്ലെങ്കില്‍ CA/CMA/CFA/MBA(Finance) തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.ഏതെങ്കിലും അംഗീകൃത കൊമേഴ്‌സ്യല്‍ ബാങ്കില്‍ ജോലി ചെയ്തുള്ള മൂന്ന് വര്‍ഷത്തെ പരിചയം.

അഗ്രികള്‍ച്ചര്‍ മാനേജര്‍
അഗ്രികള്‍ച്ചര്‍/ ഹോര്‍ട്ടി കള്‍ച്ചര്‍/ ഡയറി/ അനിമല്‍ ഹസ്ബന്‍ഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയന്‍സ്/ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിങ് എന്നിവയില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി നേടിയിരിക്കണം.

ഏതെങ്കിലും കൊമേഴ്‌സ്യല്‍ ബാങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ ഓഫീസര്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷത്തെ പരിചയം.

തെരഞ്ഞെടുപ്പ് രീതികൾ
ഉദ്യോഗാര്‍ഥികള്‍ എഴുത്ത് പരീക്ഷ, സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തി അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ശേഷം മെറിറ്റ് അനുസരിച്ച് നിയമനം നടക്കും.

അപേക്ഷ ഫീ
ജനറല്‍, ഒബിസി വിഭാഗക്കാര്‍ 850  എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ 100  അപേക്ഷ ഫീസായി അടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ക്രെഡിറ്റ്- അഗ്രികള്‍ച്ചര്‍ മാനേജര്‍ തസ്തിക തിരഞ്ഞെടുത്ത് വിശദമായ വായിച്ച് മനസിലാക്കുക. 


ശേഷം തന്നിരിക്കുന്ന  ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം.
 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain