കേരള സംസ്ഥാന ഐടി മിഷനിൽ അവസരങ്ങൾ

കേരള സംസ്ഥാന ഐടി മിഷനിൽ അവസരങ്ങൾ.
കേരള സംസ്ഥാന ഐടി മിഷനിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അവസരങ്ങൾ.കരാർ/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം. .

വിവരങ്ങൾ
തസ്തിക: ഹെൽപ്പ് ഡെസ്‌ക് ഓപ്പറേറ്റർ (കരാർ), പ്രതീക്ഷിത ഒഴിവ്,
ശമ്പളം: 23,400,
യോഗ്യത: ബിരുദം. കോൾസെ ന്റർ/ഹെൽപ്പ് ഡെസ്ക‌് ഓപ്പറേറ്ററായി ഒരു വർഷ പ്രവൃത്തിപരിചയം.
ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം. പ്രായം: 28 വയസ്സ് കവിയരുത്.

തസ്തിക: സോഫ്റ്റ്വേർ ആപ്ലിക്കേഷൻ സപ്പോർട്ട് എൻജിനിയർ (കരാർ), പ്രതീക്ഷിത ഒഴിവ്.ശമ്പളം: 28,600.യോഗ്യത: ബിടെക്/എംസിഎ. ഐടി പ്രോജക്ടുകളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. 
പ്രായം: 36 വയസ്സ് കവിയരുത്.

തസ്തിക: എൻജിനിയർ (കരാർ),
ഒഴിവ്: 1, ശമ്പളം: 32,500.
യോഗ്യത: ബിടെക് (കംപ്യൂട്ടർസ യൻസ്/ ഐടി/ ഇലക്ട്രോണി ക്‌സ്)/ ഗ്രാജുവേറ്റ് + PGDeG. 1-2 വർഷ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് കവിയരുത്.

തസ്തിക: സീനിയർ സെക്യൂരിറ്റി എൻജിനിയർ (കരാർ), പ്ര തീക്ഷിത ഒഴിവ്,


 ശമ്പളം: 75,000. യോഗ്യത: ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ. പ്രൊഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്. 3-5 വർഷ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്സ് കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും
സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ (കരാർ)-1, ചേഞ്ച് മാനേജ്മെന്റ് എക്സ്പേർട്ട് (കരാർ)-
പ്രതീക്ഷിത ഒഴിവ്,
സോഫ്റ്റ്വേർ ആർക്കിടെക്ട് (കരാർ)-1, മിഷൻ കോഡിനേറ്റർ (ഡെപ്യൂട്ടേഷൻ)തുടങ്ങിയവ.

അപേക്ഷ (എല്ലാ തസ്തികയ്ക്കും): സംസ്ഥാന ഐടി മിഷന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും.

അവസാനതീയതി: സെപ്റ്റംബർ 30. വെബ്സൈറ്റ് : careers-itmission.kerala.gov.in

2) ഇലക്ട്രോണിക്‌സ് (ടി.എം.ഇ) ട്രേഡിലെ നിലവിലുള്ള ഒരു ഇൻസ്ട്രക്ടർ (ഗസ്റ്റ്) ഒഴിവിലേക്ക് E/B/T കാറ്റഗറിയിൽ (പി എസ് സി റൊട്ടേഷൻ അനുസരിച്ച്) താത്കാലികാ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും 3 വർഷ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷ പ്രവൃത്തിപരിചയവും അതുമല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.
താത്പര്യമുള്ളവർ സെപ്റ്റംബർ 25ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain