ജില്ലാ ഹോമിയോ ആശുപത്രിയിൽ ഉൾപ്പെടെ അവസരങ്ങൾ.

ജില്ലാ ഹോമിയോ ആശുപത്രിയിൽ ഉൾപ്പെടെ അവസരങ്ങൾ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 24ന് രാവിലെ 11ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. 

2) ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഖേലോ ഇന്ത്യ കേന്ദ്രങ്ങളിലേക്ക് ട്രെയിനർമാരുടെ (മെന്റേഴ്സ്) നിയമനത്തിന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെപ്റ്റംബർ 29 രാവിലെ 10 ന് അഭിമുഖം നടത്തും. 

അപേക്ഷകർ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരാകണം. സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരിക്കണം. ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ടാകണം. പ്രായപരിധി 40 വയസ്. 

3) അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) നിയമനം
ആലപ്പുഴ പാതിരാപ്പള്ളി ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ ഒഴിവുള്ള ഒരു അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത ഹോമിയോപ്പതി ബിരുദവും എ ക്ലാസ് രജിസ്ട്രേഷനും.
 വാക്ക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ ഏഴ് രാവിലെ 11 മണിയ്ക്ക് ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്, ഹോമിയോ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ (തൈക്കാട്, തിരുവനന്തപുരം) നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഹാജരാകണം.


4) നെടുമങ്ങാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടര്‍ണിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ടിം എച്ച്.എസ്.എല്‍.സി/ ഐ.റ്റി.ഐ / വി.എച്ച്.എസ്.ഇ ആണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള അപേക്ഷകര്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കുക. 

5) ട്രേഡ്‌സ്മാൻ അഭിമുഖം 24ന്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (ടർണിംഗ്) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് സെപ്റ്റംബർ 24 രാവിലെ 10 ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ടിം എച്ച് എസ് എൽ സി / ഐ റ്റി ഐ / വി എച്ച് എസ് ഇ ആണ് യോഗ്യത. താൽപര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂളിൽ എത്തണം. 

6) അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 

4. ഇൻസ്ട്രക്ടർ നിയമനം
ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രമെന്റ് മെക്കാനിക് ട്രേഡിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലാറ്റിൻ കാത്തലിക് /ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്ന് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ 25ന് രാവിലെ 10ന് അഭിമുഖം നടത്തും. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഇൻസ്ട്രമെന്റ് ടെക്നോളജിയിൽ ബി.ടെക്കും ഒരു വർഷ പരിചയവും/ ഡിപ്ലോമയും രണ്ടുവർഷ പരിചയവും/ ഇൻസ്ട്രമെന്റ് മെക്കാനിക് ട്രേഡിൽ എൻ.ടി.സി.യും മൂന്നുവർഷ പരിചയവുമാണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain