ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ മുതൽ വിവിധ അവസരങ്ങൾ
മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരൊഴിവിലേക്ക് നിയമനം നടത്തുന്നു.ഒഴിവിലേക്കു ഇപ്പോൾ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനു വാക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 29-ന് (തിങ്കളാഴ്ച) നടക്കും.യോഗ്യത :പ്ലസ്ടുവും ഡാറ്റാ എന്‍ട്രി കോഴ്‌സ്/ ഡി.സി.എ/ പി.ജി.ഡി.സി.എ ആണ് യോഗ്യത.
പ്രായപരിധി 20- 50 വയസ്സ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം സെപ്റ്റംബര്‍ 29 തിങ്കളാഴ്ച രാവിലെ 10.30-ന് മുന്‍പ് മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം.
2) ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ്.
മാത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പി.ജി.ഡി.സി.എ/ ഡി.സി.എ / കമ്പ്യൂട്ടര്‍ വേഡ് പ്രൊസസ്സിങ് എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം.പ്രായം 2025 ജനുവരി ഒന്നിന് 40 കവിയരുത്. പ്രവൃത്തിപരിചയമുള്ളവര്‍ക്കും,
മാത്തൂര്‍ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
അപേക്ഷകള്‍ ഒക്ടോബര്‍ നാലിന് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ എത്തിക്കണം.
3) ചിത്തിരപുരം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടക്കും. സിവില്‍ എഞ്ചിനീയറിങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്‌ളോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ എൻ.ടി.സിയും എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുളളവര്‍ സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കർ നിയമനം
ഇടുക്കി ജില്ല നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ (കാരുണ്യ പ്രോജക്ട്) നിയമിക്കുന്നതിന് ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടക്കും. താൽപ്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിച്ചേരണം.
അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാർഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായ പരിധി 40 വയസ് കവിയരുത്.