വിവിധ മേഖലകളിലെ ഓഫീസുകളിൽ അവസരങ്ങൾ
1) ചവറ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ പന പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിലെ 110-ാം നമ്പര്‍ അങ്കണവാടിയില്‍ ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തും. വാര്‍ഡിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ക്രഷ് വര്‍ക്കര്‍- 12-ാം ക്‌ളാസ്, ക്രഷ് ഹെല്‍പ്പര്‍- 10-ാം ക്‌ളാസ്. പ്രായപരിധി: 35 വയസ്. അവസാന തീയതി: ഒക്‌ടോബര്‍ എട്ട്. 2) ഫാര്‍മസിസ്റ്റ് ഒഴിവ്.
വളളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക ഒഴിവ്. ഡി ഫാം, ബി ഫാം, എം ഫാം ഇവയില്‍ ഏതെങ്കിലും യോഗ്യതയും കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-36. തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വളളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 10.30 വരെ അപേക്ഷ സമര്‍പ്പിക്കാം. അന്നേ ദിവസം രാവിലെ 11 നാണ് അഭിമുഖം.
3) വനിത ശിശുവികസന വകുപ്പ് കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ പതിമൂന്നാം നമ്പർ ഡിവിഷൻ പരിധിയിലുള്ള സെക്ഷൻ നമ്പർ 74 കോടങ്ങാട് അങ്കണവാടി കം ക്രഷിലേയ്ക്ക് അങ്കണവാടി ക്രഷ് ഹെൽപ്പറെ നിയമിക്കുന്നു.
യോഗ്യരായ വനിത കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ഈ വർഷം ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരും 35 വയസ്സ് കവിയാത്തവരുo ആയിരിക്കണം.
4) വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 27 രാവിലെ 10 ന് സ്വകാര്യ സ്ഥാപനത്തിലെ ഹൗസ് കീപ്പിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡ്, ഫുഡ് ആൻഡ് ബിവറേജസ് സ്റ്റാഫ്, പേഷ്യന്റ് കെയർ / ജനറൽ ഡ്യൂട്ടി, പ്ലംബർ / ഇലക്ട്രിക്കൽ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്രായ പരിധി 40 വയസ്, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.
5) വാക്ക് ഇൻ ഇന്റർവ്യൂ.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എൻജിനിയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഒക്ടോബർ 7 ന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.നോക്കുക ഷെയർ പരമാവധി
6) സ്റ്റാഫ് നഴ്സ് നിയമനം.
ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോട്സ് സ്‌കൂള്‍, കരിന്തളം, കാസര്‍കോട് ഫീമെയില്‍ സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ബി.എസ്.സി (Hons.) നഴ്സിംഗ്, റഗുലര്‍ കോഴ്സ് ഇന്‍ ബി.എസ്.സി നഴ്്സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് , നഴ്സിഗെ് നഴ്സ് മിഡ്വൈഫ് രജിസ്ട്രേഷന്‍ (RN/RM) 50 ബെഡ്ഡുള്ള ആശുപത്രയില്‍ രണ്ടര വര്‍ഷ പ്രവര്‍ത്തി പരിചയം. സെപ്തംബര്‍ 26 മുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 14 വൈകുന്നേരം നാല്. വിലാസം - പ്രിന്‍സിപ്പാള്‍, ഏകലവ്യ മോഡല്‍ എസിഡന്‍ഷ്യല്‍ സ്പോട്സ് സ്‌കൂള്‍, കരിന്തളം, പെരിങ്ങോം (പി.ഒ) പയ്യന്നൂര്‍ പിഒ, കണ്ണൂര്‍ - 670353.