ജനറൽ ആശുപത്രിയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
1) പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലെ എക്സ്സ റേ വിഭാഗത്തിലേയ്ക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് എച്ച്.എം.സി. മുഖാന്തിരം ദിവസവേതന വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക 12ന് ആശുപത്രി ഓഫീസില്‍ വച്ചാണ് അഭിമുഖം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, അവയുടെ പകര്‍പ്പ്, അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. യോഗ്യത: ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോ തെറാപ്പി ടെക്‌നോളജി(ഡി.ഡി.ആര്‍.ടി) അണ്ടര്‍ ഡി.എം.ഇ ബി.എസ് സി, റേഡിയോളജി അണ്ടര്‍ കെ.യു.എച്ച്.എ.എസ്, കേരളാ പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍. ഒഴിവുകളപുടെ എണ്ണം-നാല്.
2) ഇ.എം.ജി/ ഇ.ഇ.ജി/എന്‍.സി.എസ് ടെക്‌നീഷ്യന്‍ ഒഴിവ്.
പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലേയ്ക്ക് ഒരു ഇ.എം.ജി/ ഇ.ഇ.ജി/എന്‍.സി.എസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (600രൂപ) വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
ഒക്ടോബര്‍ ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രി ഓഫീസില്‍ വച്ചാണ് അഭിമുഖം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, അവയുടെ പകര്‍പ്പ്,
അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. യോഗ്യത: ഇ.എം.ജി/ ഇ.ഇ.ജി/എന്‍.സി.എസ് ടെക്‌നീഷ്യന്‍.
3) പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തറ്റിക് ടെക്‌നീഷ്യന്‍ ഒഴിവ്.
പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്ററിലേയ്ക്ക് പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തറ്റിക് ടെക്‌നീഷ്യന്‍ തസ്തികയില്‍ എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (800രൂപ) വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒക്ടോബര്‍ ആറിന് രാവിലെ 11ന് ആശുപത്രി ഓഫീസില്‍ വച്ചാണ്് അഭിമുഖം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, അവയുടെ പകര്‍പ്പ്, അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത: പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തറ്റിക് ടെക്‌നോളജിയില്‍ ഡിഗ്രി/ഡിപ്‌ളോമ, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍. തതുല്യ യോഗ്യതയപുള്ളവര്‍ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് .
4) ഇലക്ട്രീഷ്യന്‍ ഒഴിവ്
പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലേയ്ക്ക് ഇലക്ട്രീഷ്യന്‍ തസ്തികയില്‍ എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (600രൂപ) വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് ആശുപത്രി ഓഫീസില്‍ വച്ചാണ് അഭിമുഖം.
താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, അവയുടെ പകര്‍പ്പ്, അപേക്ഷ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. നാല് ഒഴിവുകളാണുള്ളത്. യോഗ്യത: ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്, വയര്‍മാന്‍ കോംപീറ്റെന്‍സി സര്‍ട്ടിഫിക്കറ്റ്/ ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡില്‍നിന്നുള്ള പെര്‍മിറ്റ്.