കേന്ദ്രസർക്കാർ സ്ഥാപനത്തിൽ വിവിധ അവസരങ്ങൾ

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ വിവിധ അവസരങ്ങൾ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റലിജന്‍സ് ബ്യൂറോയില്‍ (IB) വീണ്ടും ജോലിയവസരം. ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് 2 (ടെക്‌നിക്കല്‍) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

 താല്‍പര്യമുള്ളവര്‍ക്ക് www.mha.gov.in വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. 

അപേക്ഷ നല്‍കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 14
തസ്തികയും, ഒഴിവുകളും
ഇന്റലിജന്‍സ് ബ്യൂറോയില്‍ ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് 02 റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 394.

ജനറല്‍ - 157
ഇഡബ്ല്യൂഎസ് - 32
ഒബിസി - 117

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,500  മുതല്‍ 81,100 വരെ ശമ്പളമായി ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്‌പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സായി ലഭിക്കും. മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കും. 


പ്രായപരിധി 18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. 

യോഗ്യത ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നിവയില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. 

അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഫിസിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയില്‍ ബി.എസ്.സി OR ബിസിഎ.

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.

തെരഞ്ഞെടുപ്പ്അപേക്ഷകര്‍ ഓണ്‍ലൈന്‍ പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ/ പേഴ്‌സനാലിറ്റി ടെസ്റ്റ് എന്നിവക്ക് ഹാജരാവണം. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കും. 

അപേക്ഷ ഫീസ് 650  അപേക്ഷ ഫീസായി നല്‍കേണ്ടത്. വനിതകള്‍, എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 550 രൂപ മതി. 

അപേക്ഷ ഉദ്യോഗാര്‍ഥികള്‍ www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് വിശദമായ വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ നോക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ നല്‍കാം. 
അവസാന തീയതി: സെപ്റ്റംബര്‍ 14.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain