മൃഗ സംരക്ഷണ വകുപ്പിൽ വിവിധ അവസരങ്ങൾ

മൃഗ സംരക്ഷണ വകുപ്പിൽ വിവിധ അവസരങ്ങൾ
മൃഗ സംരക്ഷണ വകുപ്പിൽ സ്ഥിര ജോലി നേടാൻ അവസരം.വെറ്ററിനറി സർജൻ ഗ്രേഡ് II തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കേരള പിഎസ്.സിക്ക് കീഴിൽ നടക്കുന്ന സ്‌പെഷ്യൽ നിയമനമാണിത്. വിശദവിവരങ്ങൾ ചുവടെ. അപേക്ഷകൾ ഒക്ടോബർ 3ന് മുൻപായി നൽകണം.

തസ്തികയും ഒഴിവുകളും
മൃഗ സംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് II. എസ്.സി.സി.സി സമുദായക്കാർക്ക് മാത്രമായുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.കാറ്റഗറി നമ്പർ: 311/2025.

ശമ്പളം വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200  മുതൽ 1,15,300 വരെ ശമ്പളമായി ലഭിക്കും. പുറമെ സർക്കാർ സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും. 

പ്രായപരിധി വിവരങ്ങൾ
18 വയസ് മുതൽ 42 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 02.01.1983നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം.


യോഗ്യത വിവരങ്ങൾ
എസ്.സി.സി.സി സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവരായിരിക്കണം.
വെറ്ററിനറി സയൻസിൽ ബിരുദം നേടിയിരിക്കണം.1984 ലെ ഇന്ത്യൻ വെറ്ററിനറി കൗൺസിൽ ആക്ടിന് അനുസൃതമായി കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
മലയാള ഭാഷ കൈകാര്യം ചെയ്ത് പരിജ്ഞാനം ആവശ്യമാണ്.

അപേക്ഷിക്കേണ്ട വിധം.
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ -ലെ അപ്ലൈ നൗ -ൽ മാത്രം click ചെയ്യേണ്ടതാണ്. 


അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain