പ്യൂൺ/ഓഫീസ് അറ്റൻ്റൻ്റ് തസ്തികയിൽ നിലവിലെ 14 ഒഴിവുകളിലേക്കു ആണ് ഇപ്പോൾ നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നത്.
മറ്റ് വിവരങ്ങൾ
1) കാറ്റഗറി നമ്പർ 040/2025
2) തസ്തിക: പ്യൂൺ/ഓഫീസ് അറ്റന്റന്റ്
3) ദേവസ്വം ബോർഡ് : തിരുവിതാംകൂർ
4) ശമ്പള സ്കെയിൽ : 23000- 50200
യോഗ്യത വിവരങ്ങൾ
1) എസ്.എസ് എൽ സി വിജയം അല്ലെങ്കിൽ തത്തുല്യം.
2) സൈക്ലിംഗ് അറിഞ്ഞിരിക്കണം (വനിതകളേയും ഭിന്നശേഷിക്കാരെയും ഈ യേഗ്യത വേണമെന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്).
കുറിപ്പ് : ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെ 4 % ഒഴിവുകൾ 01.10.2023 ലെ G.O.(P) No.5/2023/SJD സർക്കാർ ഉത്തരവ് പ്രകാരം പരാമർശിക്കുന്ന ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്കായി നിക്കി വെച്ചിരിക്കുന്നു.
പ്രായപരിധി വിവരങ്ങൾ
18-36 ഉദ്യോഗാർത്ഥികൾ 01-01-2007 ജനിച്ചവരായിരിക്കണം 02-01-1989 ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റെഗുലേഷൻസ്, 2016 അപ്പെൻഡിക്സസ് 3 B (വിജ്ഞാപനത്തിൻ്റെ പാർട്ട് – II) ലെ പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക കാണുക).
(കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെൻ്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്യേണ്ടതാണ്)
എങ്ങനെ അപേക്ഷ നൽകാം
കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.in
ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇതിനോടകം രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.
2) ഇടുക്കി ജില്ല നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ (കാരുണ്യ പ്രോജക്ട്) നിയമിക്കുന്നതിന് ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടക്കും. താൽപ്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിച്ചേരണം.
അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാർഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായ പരിധി 40 വയസ് കവിയരുത്.