1) ക്രഷ് ഹെല്‍പ്പര്‍ നിയമനം
ഓച്ചിറ ഐ.സി.ഡി.എസ് പരിധിയിലെ തഴവ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 89-ാം നമ്പര്‍ അങ്കണവാടിയിലേക്ക് ക്രഷ് ഹെല്‍പ്പറെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ്. തഴവ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിര താമസക്കാരും സേവന താല്പര്യമുള്ള വനിതകളായിരിക്കണം അപേക്ഷകര്‍
പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35 വയസ്. പ്രതിമാസ ഹോണറേറിയം 3000 രൂപ.
സ്ഥിര താമസം, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചങ്ങന്‍കുളങ്ങര, ഓച്ചിറ പി.ഓ-690526 വിലാസത്തില്‍ ഒക്ടോബര്‍ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് ‘അങ്കണവാടി കം ക്രഷ് അപേക്ഷ തഴവ ഗ്രാമ പഞ്ചായത്ത്’ എന്ന് രേഖപ്പെടുത്തണം.
2) താത്ക്കാലിക നിയമനം
ചാത്തന്നൂര്‍ ഐ.ടി.ഐയില്‍ ഡ്രസ് മേക്കിങ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ് മേക്കിങ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി/കോസ്റ്റ്യൂം ടെക്‌നോളജി/ അപ്പാരല്‍ ടെക്‌നോളജി വിഷയത്തിലെ ബി.വോക്ക്/ബിരുദവും പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളിലെ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ചാത്തന്നൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പള്‍ മുമ്പാകെ ഒക്‌ടോബര്‍ ആറ് രാവിലെ 11ന് ഹാജരാകണം. .
3) കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അഭിമുഖം.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത : വുമണ്‍ സ്റ്റഡീസ് /ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരാകണം.
കൗണ്‍സിലിങ്ങില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. എസ്.എസ്.എല്‍.സി, ആധാര്‍, റേഷന്‍ കാര്‍ഡ്/ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 10ന് രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം.
4) ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 30 രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്.ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. മൂന്ന് സെറ്റ് ബയോഡാറ്റയും ആധാര്‍ കാര്‍ഡുമായി എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സോഫ്റ്റ് സ്‌കില്‍, കംപ്യൂട്ടര്‍ പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
5) ട്രേഡ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചിത്തിരപുരം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടക്കും. സിവില്‍ എഞ്ചിനീയറിങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്‌ളോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ എൻ.ടി.സിയും എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുളളവര്‍ സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.