ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അവസരങ്ങൾ
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് സയന്റിസ്‌റ്റ് തസ്തികയിൽ 4 ഒഴിവ്.താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 10 ന് നടക്കും.ശ്രീചിത്രയിൽ പ്രോജക്ട് അസിസ്റ്റന്റ് (ലാബ്) തസ്തികയിൽ ഒരൊഴിവ്. താൽക്കാലിക നിയമനം. ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
ശ്രീചിത്രയിൽ അപ്രന്റിസ് ഇൻഎക്സ്-റേ ടെക്നോളജിസ്റ്റ‌് തസ്തികയിൽ 5+ ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 7ന്.
ശ്രീചിത്രയിൽ പ്രോജക്‌ട് സയന്റിസ‌് തസ്തികയിൽ 3 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 23 ന്.
ശ്രീചിത്രയിൽ അപ്രന്റിസ് ഇൻ ഇസിജി ടെക്നോളജി തസ്‌തികയിൽ 8+ ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 10 ന്.
വിശദമായ വിവരങ്ങൾ അറിയുവാൻ www.sctimst.ac.in എന്ന വെബ്സൈറ്റിലിങ്ക് പരിശോധിക്കുക.
2.ഭവന നിർമ്മാണ ബോർഡിൽ വിവിധ അവസരങ്ങൾ
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ ഇടപ്പള്ളി,കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിൽ
ഹോസ്റ്റൽ മേട്രൺ ,ഹോസ്റ്റൽ വാർഡൻ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഓരോ ഒഴിവുകളാണ് ഉള്ളത്. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 17 രാവിലെ 11.30ന് എറണാകുളം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
kshbekmdn@gmail.com,
3) കൂടിക്കാഴ്‌ച 9 ന്
ആലപ്പുഴ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ സെപ്റ്റംബർ 30ന് നടത്താനിരുന്ന കുക്ക് തസ്തികയിലേക്കുള്ള കൂടിക്കാഴ്‌ച ഒക്ടോബർ ഒമ്പത് രാവിലെ 10 മണിക്ക് നടക്കും.
4) എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴിൽ ആറ് മാസം കാലയളവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
പ്ലസ് ടു / പ്രീഡിഗ്രി /വി.എച്ച്. എസ്.ഇ / അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്. എസ്.ഇ അല്ലെങ്കിൽ തതുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നേഴ്സിങ്ങും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തിൽ കുറയാത്ത മിഡ്‌വൈഫറി ( Midwifery) കോഴ്സ്, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്സ് കൗൺസിലിൽ നിന്നുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (സ്ത്രീ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്‌സായും മിഡ്‌വൈഫായും - പുരുഷ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്‌സായും ഉള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ) എന്നിവയാണ് യോഗ്യത. പ്രായം 18 മുതൽ 36 വരെ .
താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 15 രാവിലെ 11ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ.