സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ അവസരങ്ങൾ
തൃശ്ശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ/ ബിസിനസ് പ്രൊമോഷൻ ഓഫിസർ, സീനിയർ അനലിസ്റ്റ് കം ഡേറ്റാ സയൻ്റിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബെംഗളൂരു. ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്.ജൂനിയർ ഓഫീസർ/ ബിസിനസ് പ്രൊമോഷൻ ഓഫീസർ
വാർഷിക ശമ്പളം: 7.44 ലക്ഷം
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
ഹിന്ദി/മറാത്തി ഭാഷകളിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. കരാർ കാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ അസിസ്റ്റന്റ് മാനേജരായി (സ്കെയിൽ I) സ്ഥിരം നിയമനത്തിന് പരിഗണിക്കും. പ്രായം: 30 വയസ്സ് (എസ്.സി. എസ്. ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെ ഇളവ് ലഭിക്കും).
സീനിയർ അനലിസ്റ്റ് കം ഡേറ്റാ സയന്റിസ്റ്റ്
ശമ്പളം: യോഗ്യത പ്രവർത്തി പരിചയത്തിനനുസരിച്ച്, യോഗ്യത: എക്കണോമിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഓപ്പറേഷൻസ് റിസർച്ച്/ മാത്തമാറ്റിക്‌സ്/ ബിസിനസ്/എൻജിനിയറിങ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദവും ഏഴു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 45 കവിയരുത്..
അപേക്ഷ ഫീസില്ല.
തിരഞ്ഞെടുപ്പ്: ഗ്രൂപ്പ് ഡിസ്കഷൻ/ സൈ ക്കോമെട്രിക് അസസ്മെന്റ്/ പേഴ്‌സണൽ ഇന്റർവ്യൂയിലൂടെയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ ഓൺലൈനായി അയക്കണം.
വിശദവിവരങ്ങൾക്ക്
www.southindianbank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂനിയർ ഓഫിസർക്ക് ഒക്ടോബർ 15, സീനിയർ അനലിസ്റ്റിന് ഒക്ടോബർ 16.