സഹകരണ ബാങ്കുകളിൽ ഡാറ്റ എൻട്രി മുതൽ അവസരങ്ങൾ

സഹകരണ ബാങ്കുകളിൽ ഡാറ്റ എൻട്രി മുതൽ അവസരങ്ങൾ.
സംസ്ഥാന സഹകരണ വകുപ്പിൽ വിവിധ ഒഴിവുകളിലേക്ക് നിയമനത്തിന് സഹകരണ സർവീസ് പരീക്ഷ ബോർഡ് (KCSEB) വിജ്ഞാപനമിറക്കി. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവുകൾ. 

തസ്തികയും ഒഴിവുകളും
സഹകരണ വകുപ്പിന് കീഴിൽ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 107ആണ്

1) സെക്രട്ടറി  04
2) അസിസ്റ്റന്റ് സെക്രട്ടറി 06
3) ജൂനിയർ ക്ലർക്ക് 88
4) സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ 06
5) ഡാറ്റ എൻട്രി ഓപ്പറേറ്റർ 04
6) ടൈപ്പിസ്റ്റ് 01.

പ്രായപരിധി വിവരങ്ങൾ
18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത വിവരങ്ങൾ 

1) സെക്രട്ടറി 
സഹകരണ ബാങ്കിൽ അക്കൗണ്ടന്റായി ഏഴ് വർഷത്തെ പരിചയം + HDC&BM ബിരുദം. or സഹകരണ ബാങ്കിൽ അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പരിചയം + കാർഷിക സർവകലാശാലയിൽ നിന്ന് ബിഎസ്സി (സഹകരണം & ബാങ്കിംഗ്). 
or ഫിനാൻസ് പ്രധാന വിഷയമായി ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം.


2) അസിസ്റ്റന്റ് സെക്രട്ടറി 
അംഗീകൃത സർവകലാശാലയിൽ നിന്ന് ഡിഗ്രി (എല്ലാ വിഷയത്തിലും 50% മാർക്കോടെ). സഹകരണ സ്ഥാപനങ്ങളിലെ ഹയർ ഡിപ്ലോമ (കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയൻ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോപ്പറേറ്റീവ് ട്രെയിനിംഗ് (ഒരു വർഷത്തെ റെഗുലർ കോഴ്‌സ്) എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം).

അല്ലെങ്കിൽ

കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സബോർഡിനേറ്റ് പേഴ്സണൽ കോപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോപ്പറേറ്റീവ്‌സ്) അല്ലെങ്കിൽ ബി.എസ്സി/എം.എസ്സി (കോപ്പറേറ്റീവ്‌സ് & ബാങ്കിംഗ്). or കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഓപ്ഷണലായതുമായ എല്ലാ വിഷയങ്ങളിലും 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

ജൂനിയർ ക്ലർക്ക് 
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. കൂടെ സബോർഡിനേറ്റ് പേഴ്സണൽ കോപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ). കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ നടത്തുന്ന കോ-ഓപ്പറേറ്റീവ് ഡിപ്ലോമ കോഴ്സ് (GDC), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (JDC) എന്നിവയാണ് യോഗ്യതയായി ചോദിച്ചിട്ടുള്ളത്. കൂടാതെ, കോഓപ്പറേറ്റീവ് ഒരു ഓപ്ഷണൽ വിഷയമായി ബി.കോം ബിരുദം, അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, സഹകരണ മേഖലയിലെ ഹയർ ഡിപ്ലോമ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്റെ HDC അല്ലെങ്കിൽ HDC, BM, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് (ഒരു വർഷത്തെ റെഗുലർ കോഴ്സ്) HDC അല്ലെങ്കിൽ HDCM).


അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബി.എസ്സി (കോ-ഓപ്പറേറ്റീവ്‌സ് & ബാങ്കിംഗ്).

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ 
എംസിഎ/ബി.ടെക്. (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി) ഉള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ അല്ലെങ്കിൽ തത്തുല്യ തസ്തികകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ 
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് ഡാറ്റാ എൻട്രി കോഴ്സ് പാസായതിന്റെ സർട്ടിഫിക്കറ്റ്. അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ഒരു വർഷത്തെ എക്സ്പീരിയൻസ്.

ടൈപ്പിസ്റ്റ് 
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം, കെജിടിഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ്‌റൈറ്റിംഗ് (ലോവർ).

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ചുവടെ നൽകിയിട്ടുള്ള സഹകരണ സർവീസ് പരീക്ഷ ബോർഡ് വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം ആപ്ലിക്കേഷൻ ലിങ്ക് ഉപയോഗിച്ച് നേരിട്ട് അപേക്ഷ നൽകണം. 150 രൂപയാണ് അപേക്ഷ ഫീസ്. ഓരോ തസ്തികയിലേക്കുമുള്ള വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.


 അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 11 ആണ്. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain