വിവിധ യോഗ്യതയുള്ളവർക്ക് നേടാവുന്ന അവസരങ്ങൾ.

വിവിധ യോഗ്യതയുള്ളവർക്ക് നേടാവുന്ന അവസരങ്ങൾ.
തളിപ്പറമ്പ് കരിമ്പം ഫാമിൽ കാഷ്വൽ ലേബറർ തസ്തികയിൽ ഒഴിവുണ്ട്. തളിപ്പറമ്പ്, പന്നിയൂർ, കുറുമാത്തൂർ വില്ലേജുകളിൽ സ്ഥിരതാമസക്കാരായ വർക്കാണ് അവസരം. പ്രായം: 18 - 41. ഒക്ടോബർ 15-നകം തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേ ഞ്ചിൽ എത്തണം. വിലാസം: എംപ്ലോയ്മെൻ്റ് ഓഫീസർ, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മിനി സിവിൽ സ്റ്റേഷൻ, തളിപ്പറമ്പ്. ഇമെയിൽ: teetpmb.emp.lbr@kerala.gov.in 

2) വാക്-ഇൻ-ഇന്റർവ്യു.
വിതുര താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്തൽ ഡോക്ടർ, റേഡിയോ ഗ്രാഫർ തസ്തികകളിൽ ഒഴിവുള്ള ഓരോ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. പ്രായപരിധി 40 വയസിൽ താഴെ. ബി.ഡി.എസും കേരള ദന്തൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ദന്തൽ ഡോക്ടർ തസ്തികയുടെ യോഗ്യത. റേഡിയോ ഗ്രാഫർ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള പാരാമെഡിക്കൽ രജിസ്ട്രേഷനുമാണ് റേഡിയോ ഗ്രാഫർ തസ്തികയുടെ യോഗ്യത. യോഗ്യതയുള്ളവർ ഒക്ടോബർ 15ന് രാവിലെ 10 മുതൽ 11.30 വരെ അസൽ സർട്ടിഫിക്കറ്റുകളും ആധാർ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യുവിൽ ഹാജരാകണം.


3) ട്രെയിനർ നിയമനം.
കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന കേന്ദ്രമായ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് പഠിപ്പിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ട്രെയിനർമാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 15. 

4) ജില്ലാ :തിരുവനന്തപുരം.
മാനേജർ, സോഷ്യൽ വർക്കർ
തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, മൂന്നാംമൂട്, മാർ ഗ്രിഗോ റിയോസ് റീഹബിലിറ്റേഷൻ കേന്ദ്രത്തിൽ മാനേജർ ട്രെയിനി, സോഷ്യൽ വർക്കർ തസ്തികകളിൽ അപേക്ഷിക്കാം.
ബിരുദധാരികൾക്കാണ് മാനേജർ തസ്തികയിൽ അവസരം. സോഷ്യൽ വർക്കർക്ക് യോഗ്യത: പ്ലസ്ട/പ്രിഡിഗ്രി, കംപ്യൂട്ടർ പരിജ്ഞാനം. 
കൂടാതെ, ഇരുചക്രവാഹനവും ഉണ്ടായിരിക്കണം. പ്രായപരിധി: 40വയസ്സ്. secretarymgrc@gmail.com എന്നാ മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ അയക്കുക. 
അവസാന തീയതി ഒക്ടോബർ 15.

5) മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് അപ്രന്റിസ് നിയമനം

ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് എൻജിനീറിങ് അപ്രന്റിസ് നിയമനം നടത്തുന്നു. സിവിൽ, കെമിക്കൽ, എൺവയോയോൺമെന്റൽ വിഭാഗങ്ങളിൽ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 28 വയസ്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ്,


പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 15 രാവിലെ 10.30ന് കൽപ്പറ്റ പിണങ്ങോട്‌ റോഡ് ജസം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ജില്ലാ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. 

6) സ്റ്റാഫ് നഴ്‌സ്‌ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്‌ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴിൽ ആറ് മാസം കാലയളവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.

പ്ലസ് ടു / പ്രീഡിഗ്രി /വി.എച്ച്. എസ്.ഇ / അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്. എസ്.ഇ അല്ലെങ്കിൽ തതുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നേഴ്സിങ്ങും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തിൽ കുറയാത്ത മിഡ്‌വൈഫറി ( Midwifery) കോഴ്സ്, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്സ് കൗൺസിലിൽ നിന്നുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (സ്ത്രീ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്‌സായും മിഡ്‌വൈഫായും - പുരുഷ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്‌സായും ഉള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ) എന്നിവയാണ് യോഗ്യത. പ്രായം 18 മുതൽ 36 വരെ .

താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 15 രാവിലെ 11ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain