നോര്‍ക്ക റൂട്ട്‌സില്‍ വിവിധ അവസരങ്ങൾ
കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സില്‍ വീഡിയോ എഡിറ്റര്‍മാരുടെ നിയമനം നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. നോര്‍ക്കക്ക് വേണ്ടി കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം.അവസാന തീയതി: ഒക്ടോബര്‍ 17
തസ്തികയും ഒഴിവുകളും
നോര്‍ക്ക റൂട്ട്‌സില്‍ വീഡിയോ എഡിറ്റര്‍ കം ഗ്രാഫിക് ഡിസൈനര്‍ നിയമനം. ആകെ ഒഴിവുകള്‍ 01.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 ശമ്പളമായി ലഭിക്കും.
യോഗ്യത
വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി. OR വീഡിയോ എഡിറ്റിങ് കം ഗ്രാഫിക് ഡിസൈനിങ്ങില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അല്ലെങ്കില്‍ പ്ലസ് ടു വിജയവും, വീഡിയോ എഡിറ്റിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റും. നാല് വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സ് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി നിങ്ങളുടെ സിവിയും, പോര്‍ട്ട് ഫോളിയോയും, വര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ cmdtvpm.rec@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക.
സബ്ജക്ട് ലൈനില്‍ പോസ്റ്റിന്റെ പേരും, പോസ്റ്റ് കോഡും (VE/01) രേഖപ്പെടുത്തണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കുക.
2) എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴിൽ ആറ് മാസം കാലയളവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
പ്ലസ് ടു / പ്രീഡിഗ്രി /വി.എച്ച്. എസ്.ഇ / അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്. എസ്.ഇ അല്ലെങ്കിൽ തതുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നേഴ്സിങ്ങും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തിൽ കുറയാത്ത മിഡ്‌വൈഫറി ( Midwifery) കോഴ്സ്, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്സ് കൗൺസിലിൽ നിന്നുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (സ്ത്രീ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്‌സായും മിഡ്‌വൈഫായും - പുരുഷ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്‌സായും ഉള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ) എന്നിവയാണ് യോഗ്യത. പ്രായം 18 മുതൽ 36 വരെ .