പത്താം ക്ലാസ് മുതൽ ഏത് യോഗ്യതയുള്ളവർക്കും നേരിട്ട് നടക്കുന്ന തൊഴിൽമേളയിലൂടെ സാധിക്കുന്നത്.
കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ഏറ്റുമാനൂർ മംഗളം എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി ' PRAYUKTHI 2025' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഏത് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. 20+ കമ്പനികൾ നിന്നായി1500+ ഒഴിവുകൾ നിലവിലുണ്ട്.
OCTOBER 18, ശനിയാഴ്ച്ച രാവിലെ 9.00 മുതൽ മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗ് , കോട്ടയം ഇന്റർവ്യൂ നടക്കും
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.രജിസ്‌ട്രേഷൻ ലിങ്ക്
ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക.
സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
2) തൊഴില്‍ മേള അറിയിപ്പ്- മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ.
(എറണാകുളം) വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് - മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ഒക്ടോബർ 17 ന് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
യോഗ്യത : പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഡിപ്ലോമ, ഐ ടി ഐ, ബിരുദം, ബിരുദാന്തര ബിരുദം.
പ്രത്യേക വൈദഗ്ധ്യ മേഖലകൾ:
ബി ടെക്/ ഡിപ്ലോമ / ഐ ടി ഐ (സിവിൽ / ഇന്റീരിയർ ഡിസൈനിങ്) ഡ്രൈവർ - LMV /HMV, ഐ ടി ഐ (വെൽഡിങ്), ഗ്രാഫിക് ഡിസൈനിങ്, വേർഡ്പ്രസ്സ് , HTML , ജാവാ, Angular developer, React developer, ASP. NET DEVELOPER, ബികോം വിത്ത് റ്റാലി, HR മേഖല, ഇംഗ്ലീഷ് ഭാഷയിൽ പ്രവീണിയം (speaking, reading & writing) എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ 17 /10 /2025 ന് നേരിട്ട് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-45 ( പരവാവധി )
സമയം : രാവിലെ 9:30 മുതല്‍ 1 :30 വരെ
വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളി ലേക്ക് അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആലുവ മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസക്കാരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും.
അപേക്ഷകർ എസ്.എസ്.എൽ.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസ്സായിരിക്കുവാൻ പാടില്ലാത്തതും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. എസ്.എസ്. എൽ.സി പാസ്സാകാത്തവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പാസ്സായവരേയും പരിഗണിക്കും.
പൂരിപ്പിച്ച അപേക്ഷകൾ 25/10/2025ന് വൈകിട്ട് 5 വരെ തോട്ടക്കാട്ട്കരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്.