പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് വിവിധ ഓഫീസുകളിൽ അവസരങ്ങൾ

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് വിവിധ ഓഫീസുകളിൽ അവസരങ്ങൾ 
അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയില്‍ എസ്.ടി/ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയില്‍ താല്‍കാലിക നിയമനത്തിന് അപേക്ഷിക്കാം. അട്ടപ്പാടി താലൂക്ക് പരിധിയില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. 
യോഗ്യത : പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. അതീവ ദുര്‍ബല ഗോത്ര വിഭാഗക്കാര്‍ക്ക് എട്ടാം ക്ലാസ് മതിയാകും.

പ്രായപരിധി 20 നും 40 നും ഇടയില്‍. നഴ്‌സിങ്, പാരാമെഡിക്കല്‍, ആയുര്‍വേദം, പാരമ്പര്യ വൈദ്യം എന്നീ മേഖലകളില്‍ യോഗ്യതയും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫോറങ്ങള്‍ ഐ.ടി.ഡി.പി ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളായ അഗളി, പുതൂര്‍, ഷോളയൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.ഒക്ടോബര്‍ 25 വൈകീട്ട് നാല് വരെ അപേക്ഷകള്‍ സ്വീകരിക്കും. 

മറ്റു ഒഴിവുകളും ചുവടെ നൽകുന്നു

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 21നു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്കുള്ള വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 21 ന് രാവിലെ 10.30 ന് നടക്കും.


ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. വെറ്ററിനറി സയന്‍സില്‍ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മലയാളം കൈകാര്യം ചെയ്യനുള്ള കഴിവ്, എല്‍ എം വി ലൈസന്‍സ് എന്നിവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് .

അപ്പ്രന്റീസ് ക്ലർക്ക് നിയമനം
എറണാകുളം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി ഐ.ടി.ഐയിൽ അപ്പ്രന്റീസ് ക്ലർക്ക് നിയമനത്തിനായി കൂടിക്കാഴ്ച സംഘടിപ്പിക്കുന്നു. 

യോഗ്യത: ബിരുദം + ഡി.സി.എ / സി.ഒ.പി.എ വിദ്യാഭ്യാസ യോഗ്യത. അപേക്ഷക്കാർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം.
അപേക്ഷ സമർപ്പിക്കൽ: അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം (അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ) കൂടിക്കാഴ്ച: ഒക്ടോബർ 21, രാവിലെ 11 മണി, കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നില, ജില്ലാ പട്ടികജാതി വികസന ഓഫീസ് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെടുക. 

എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ എസി ടെക്നീഷ്യൻ, ക്രെയിൻ ഓപ്പറേറ്റർ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഐ.ടി.ഐ, എൻ.ടി.സി ഇൻ റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് /എൻ.ടി.സി ഇൻ ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക്ക് / ഇൻസ്ട്രുമെന്റ് മെക്കാനിക്ക് എന്നിവയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.18-45 വയസ്സാണ് പ്രായപരിധി.

അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 24 ന് മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain