കേരള ഇലക്ട്രിസിറ്റി ബോർഡിൽ അവസരങ്ങൾ

കേരള ഇലക്ട്രിസിറ്റി ബോർഡിൽ അവസരങ്ങൾ.
കേരള ഇലക്ട്രിസിറ്റി ബോർഡിൽ വിവിധ തസ്തികയിലായി യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു.
1) പ്രോഗ്രാമർ ഒഴിവ്: 12
2) മാസം 35000- 60000+

യോഗ്യത വിവരങ്ങൾ 
കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക് / ബി.ഇ., അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 60% മാർക്കോടെ എം.സി.എ / എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) ബിരുദം.

പ്രായപരിധി: വിജ്ഞാപന തീയതി പ്രകാരം 18 മുതൽ 35 വയസ്സ് വരെ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 18.10.2025.

അപേക്ഷ നൽകുവാനും വിശദമായ വിവരങ്ങൾക്കും www.kseb.in/selfservices.

കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും
കെഎസ്ഇബിയിൽ ബിസിനസ് ഡാറ്റ അനലിസ്റ്റ് തസ്‌തികയിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും നടക്കുക. താൽപര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ പൂർത്തിയാക്കാം. 


അവസാന തീയതി: ഒക്ടോബർ 13.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) ൽ ബിസിനസ് ഡാറ്റ അനലിസ്റ്റ്. ആകെയുള്ള ഒരു ഒഴിവിലേക്ക് കരാർ നിയമനമാണ് നടക്കുക. ഒരു വർഷമാണ് കാലാവധി.

തിരഞ്ഞെടുപ്പ് രീതി
കെഎസ്ഇബിയുടെ ഐടി വിഭാഗം നടത്തുന്ന പരീക്ഷയുടെയും, ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യത വിവരങ്ങൾ
ഡാറ്റ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിങ് എന്നിവയിൽ ഡിഗ്രി. വിശദമായ വിവരങ്ങൾ അറിയുവാൻ ചുവടെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക.

ബിസിനസ് അനലിറ്റിക്‌സ്/ ഡാറ്റ അനലിസ്റ്റിക്‌സ്/ ഡാറ്റ സയൻസ് എന്നിവയിൽ പിജിയോ ഡിപ്ലോമയോ, സർട്ടിഫിക്കേഷനോ വേണം.
എസ്ക്യുഎൽ, പൈതൺ/R, ൽ പരിചയം അല്ലെങ്കിൽ ഡാറ്റ അനലിസിസ് പ്രോഗ്രാമിങ് ലാംഗ്വേജസ്. 5 വർഷത്തെ എക്സ്‌പീരിയൻസ്.

ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 80,000 - 1,25,000 ലഭിക്കും.

താൽപര്യമുള്ളവർ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം.


 വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain