ഇന്ത്യന്‍ റെയില്‍വേയിൽ പുതുതായി ഒഴിവുകളിലേക്ക് അവസരങ്ങൾ.

ഇന്ത്യന്‍ റെയില്‍വേയിൽ പുതുതായി 
ഒഴിവുകളിലേക്ക് അവസരങ്ങൾ.
റെയില്‍വേ നോണ്‍ ടെക്‌നിക്കല്‍ പോപുലര്‍ കാറ്റഗറിയില്‍ (NTPC) ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ റെയില്‍വേ റിക്രൂട്ടമെന്റ് ബോര്‍ഡുകള്‍ക്ക് കീഴിലായി നിയമനം നടക്കും. ഗ്രാജ്വേറ്റ്, അണ്ടര്‍ ഗ്രാജ്വേറ്റ് എന്നിങ്ങനെ രണ്ടു വിജ്ഞാപനങ്ങളായാണ് അപേക്ഷ വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ആര്‍ആര്‍ബി വെബ്‌സൈറ്റുകള്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷ തീയതി: ഒക്ടോബര്‍ 21ന് അപേക്ഷ വിന്‍ഡോ തുറക്കും. അതിന് മുന്‍പ് പൂര്‍ണമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും.


തസ്തികയും ഒഴിവുകളും

ഇന്ത്യന്‍ റെയില്‍വേ നോണ്‍ ടെക്‌നിക്കല്‍ പോപുലര്‍ കാറ്റഗറി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 8850.
ഗ്രാജ്വേറ്റ് 5800.
അണ്ടര്‍ ഗ്രാജ്വേറ്റ് 3050.

ഗ്രാജ്വേറ്റ് തസ്തികകള്‍ 
ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍, ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ട്രാഫിക് അസിസ്റ്റന്റ്.


അണ്ടര്‍ ഗ്രാജ്വേറ്റ് തസ്തികകള്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, അക്കൗണ്ട്‌സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ട്രെയിന്‍സ് ക്ലര്‍ക്ക്.

പ്രായപരിധി വിവരങ്ങൾ
ഗ്രാജ്വേറ്റ്  18 വയസ് മുതല്‍ 33 വയസ് വരെയാണ് പ്രായപരിധി.
അണ്ടര്‍ ഗ്രാജ്വേറ്റ്  18 വയസ് മുതല്‍ 30 വയസ് വരെ.

അപേക്ഷ തീയതികള്‍
ഗ്രാജ്വേറ്റ്  ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 20 വരെയാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ നടക്കുക. 
അണ്ടര്‍ ഗ്രാജ്വേറ്റ് ഒക്ടോബര്‍ 28മുതല്‍ നവംബര്‍ 27വരെയാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ നടക്കുക.

ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ തസ്തികകളിലായി 19,900 മുതല്‍ 35,400 വരെ തുടക്ക ശമ്പളം ലഭിക്കും.

യോഗ്യത വിവരങ്ങൾ
ഓരോ തസ്തികയിലേക്കും യോഗ്യത മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. അതത് ആര്‍ആര്‍ബി വെബ്‌സൈറ്റുകളില്‍ വിശദമായ യോഗ്യത വിവരങ്ങളും, അപേക്ഷ പ്രോസ്‌പെക്ടസും ലഭ്യമാണ്.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ ആര്‍ആര്‍ബി വെബ്‌സൈറ്റുകള്‍ കാണുക. ഒക്ടോബര്‍ 21നാണ് അപേക്ഷ വിന്‍ഡോ തുറക്കുകയുള്ളൂ. അതിന് മുന്‍പായി വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: www.rrbthiruvanathapuram.gov.in 
ബെംഗളൂരു: www.rrbnc.gov.in 
ചെന്നൈ: www.rrbchennai.gov.in 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain