കുടുംബശ്രീയിൽ മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു,ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം,
ആരോഗ്യകേരളത്തില്‍ മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, അനുയാത്രയില്‍ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്‌തെറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്കും അനുയാത്രയില്‍ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30. പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍, അനസ്‌തെറ്റിസ്റ്റ് തസ്തികയിലേക്ക് നവംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കുടുംബശ്രീ എസ്.വി.ഇ.പി -എം.ഇ.സി നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, കുടുംബശ്രീ മുഖേന അരീക്കോട് ബ്ലോക്കിലെ എസ്.വി.ഇ.പി പദ്ധതിയിലേക്കായി മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) നിയമിക്കുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 45 വയസ്സിനും ഇടയിലുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ, കുടുംബാംഗത്തിനോ അപേക്ഷിക്കാം. അപേക്ഷകര്‍ അരീക്കോട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം അതാത് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഒക്ടോബര്‍ 31 ന് വൈകിട്ട് അഞ്ചിനകം എത്തിക്കണം.
3) ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം.
എറണാകുളം ജില്ലാ പ്ലാനിംഗ് ഓഫീസിലെ ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകളുടെ അസൽ രേഖകൾ സഹിതം ഒക്ടോബർ 23 രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസിൽ നേരിട്ട് ഹാജരാകണം
യോഗ്യത: പ്ലസ് ടൂ , മലയാളം ടൈപ്പിംഗ് (ലോവർ) & ഇംഗ്ലീഷ് ടൈപ്പിംഗ് (ഹയർ). കമ്പ്യൂട്ടർ വേർഡ് പ്രോസ്സസിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ലേ ഔട്ട്, ഫോട്ടോഷോപ്പ് എന്നിവയിലെ പ്രവൃത്തി പരിചയം അഭികാമ്യം.
4. അഭിമുഖം: എറണാകുളം ജില്ലയിലെ മഞ്ഞപ്ര, കറുകുറ്റി, ആയവന , കുട്ടമ്പുഴ, ഇടക്കാട്ടുവയൽ, ചോറ്റാനിക്കര, ആമ്പല്ലൂർ പഞ്ചായത്തുകളിലും ഏലൂർ, പറവൂർ, പിറവം, ആലുവ നഗരസഭകളിലും എസ് സി പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ഇൻറർവ്യൂ നടത്തുന്നു. പതിനെട്ടിനും നാൽപതിനും മധ്യേ പ്രായമുള്ള പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
താൽപര്യമുള്ളവർ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 25 രാവിലെ 10. 30 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകുക.