ഐ.ടി സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ അവസരങ്ങൾ
വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (2 ഒഴിവുകൾ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം നേരിട്ട് പങ്കെടുക്കുക.ശമ്പളം: 22,240.
ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഒക്ടോബർ 6 ന് രാവിലെ 11 ന് അഭിമുഖ പരീക്ഷയ്ക്കായി നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്:
ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ്.
മാത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പി.ജി.ഡി.സി.എ/ ഡി.സി.എ / കമ്പ്യൂട്ടര്‍ വേഡ് പ്രൊസസ്സിങ് എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം.പ്രായം 2025 ജനുവരി ഒന്നിന് 40 കവിയരുത്. പ്രവൃത്തിപരിചയമുള്ളവര്‍ക്കും,
മാത്തൂര്‍ ഗ്രാമ പഞ്ചായത്തിലു ള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
അപേക്ഷകള്‍ ഒക്ടോബര്‍ നാലിന് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ എത്തിക്കണം.
3. പ്രോജക്ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 24.11.2026 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
4.സിവിൽ എൻജിനിയറിങ് ട്രെയിനി
പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിഫോർ വുമൺ എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്‌മെന്റിൽ കൺസൾട്ടൻസി വിഭാഗത്തിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ട്രെയിനികളെ നിയമിക്കുന്നു. പ്രസ്തുത നിയമനത്തിനായി ഒക്ടോബർ 4ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.
സിവിൽ എഞ്ചിനീയറിംഗ് ബി ടെക് ബിരുദം ഉള്ളവർക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. അപേക്ഷകൾ ഒക്ടോബർ 3ന് വൈകുന്നേരം നാലുമണിക്ക് മുൻപായി www.lbt.ac.in / www.lbsitw.ac.in വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 4ന് രാവിലെ 10മണിക്ക് കോളേജ് ഓഫീസിൽ.