കേരള മഹിള സമഖ്യ സൊസൈറ്റിയിൽ വിവിധ അവസരങ്ങൾ.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, കുക്ക് തസ്തികകളിലാണ് നിയമനം.
സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരചിയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 30ന് രാവിലെ 10ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്:
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 2348666. വെബ്സൈറ്റ്: www.keralasamakhya.org
2) സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ജില്ലാ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ഐ.സി.ടി.സി കൗണ്‍സിലറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
യോഗ്യത: സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ ആന്ത്രോപോളജി/ ഹ്യൂമണ്‍ ഡെവലപ്‌മെന്റ്/ നഴ്‌സിംഗില്‍ ബിരുദവും നാഷണല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ മൂന്ന് വര്‍ഷത്തെ കൗണ്‍സലിംഗ്/ എഡ്യൂക്കേറ്റിംഗ് പരിചയം അല്ലെങ്കില്‍ സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ ആന്ത്രോപോളജി/ ഹ്യൂമണ്‍ ഡെവലപ്‌മെന്റ്/ നഴ്‌സിംഗില്‍ ബിരുദാനന്തരബിരുദം.
എച്ച്.ഐ.വി/എയ്ഡ്‌സ് ബാധിതരാണെങ്കില്‍ സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ആന്ത്രോപോളജി, ഹ്യൂമണ്‍ ഡെവലപ്‌മെന്റ്, നഴ്‌സിംഗ് എന്നിവ ഏതിലെങ്കിലും ബിരുദവും നാഷണല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ ഒരു വര്‍ഷത്തെ കൗണ്‍സലിംഗ്/ എഡ്യൂക്കേറ്റിംഗ് പരിചയം മതിയാകും. പ്രതിമാസ ശമ്പളം: 21,000.
അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ ആറ് രാവിലെ 11ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
3) യോഗ ഡെമോൺസ്‌ട്രേറ്റർ: അഭിമുഖം ഒക്ടോബര്‍ 25ലേക്ക് മാറ്റി
ഒക്ടോബർ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗ ഡെമോണ്‍സ്‌ട്രേറ്ററിന്റെ അഭിമുഖം ഒക്ടോബര്‍ 25 ലേക്ക് മാറ്റിയതായി നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. യോഗ്യരായവർ 25ന് രാവിലെ 10.30 ന് നാഷണല്‍ ആയുഷ് മിഷന്‍ ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജര്‍ ആന്‍ഡ് സപ്പോര്‍ട്ടീവ് യൂണിറ്റിൽ (ഡിസ്ട്രിക്ട് ഹോമിയോ ഹോസ്പിറ്റൽ ബിൽഡിംഗ്, ബസാർ പി ഒ , ആലപ്പുഴ) എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് https://nam.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.