കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ അവസരങ്ങൾ.
കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ & റിക്രൂട്ട്‌മെന്റ്) ബോർഡ് (KPESRB), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (KMML) ടൈറ്റാനിയം പിഗ്മെന്റ് (TP) യൂണിറ്റിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.തസ്തികകളും ഒഴിവുകളും
1) എക്സിക്യൂട്ടീവ് & എഞ്ചിനീയർ തസ്തികകൾ (Executive & Engineer Roles)
പ്ലാന്റ് എഞ്ചിനീയർ (എക്സിക്യൂട്ടീവ് ട്രെയിനി – ഇലക്ട്രിക്കൽ): 2 ഒഴിവുകൾ.
പ്ലാന്റ് എഞ്ചിനീയർ (എക്സിക്യൂട്ടീവ് ട്രെയിനി – ഇൻസ്ട്രുമെന്റേഷൻ): 1 ഒഴിവ്.
ജൂനിയർ ഓപ്പറേറ്റർ & അനലിസ്റ്റ്. തസ്തികകൾ (Junior Operator & Analyst Roles).
ജൂനിയർ ഓപ്പറേറ്റർ: 11 ഒഴിവുകൾ.
ജൂനിയർ ബോയിലർ കം യൂട്ടിലിറ്റി ഓപ്പറേറ്റർ: 7 ഒഴിവുകൾ.
ജൂനിയർ അനലിസ്റ്റ്: 4 ഒഴിവുകൾ.
ജൂനിയർ ടെക്നീഷ്യൻ തസ്തികകൾ
1) ജൂനിയർ ടെക്നീഷ്യൻ. (ഇൻസ്ട്രുമെന്റേഷൻ): 4 ഒഴിവുകൾ.
ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ): 3 ഒഴിവുകൾ.
ജൂനിയർ ടെക്നീഷ്യൻ (ഓട്ടോ ഇലക്ട്രീഷ്യൻ): 1 ഒഴിവ്.
ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രോണിക്സ്): 1 ഒഴിവ്.
ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ): 1 ഒഴിവ്.
ജൂനിയർ ടെക്നീഷ്യൻ (മെഷീനിസ്റ്റ്): 1 ഒഴിവ്.
ജൂനിയർ ടെക്നീഷ്യൻ കം എഫ്ആർപി പൈപ്പ് വെസൽ ഫാബ്രിക്കേറ്റർ: 1 ഒഴിവ്
ജൂനിയർ ടെക്നീഷ്യൻ കം പൈപ്പ് ഫാബ്രിക്കേറ്റർ: 1 ഒഴിവ്.
മറ്റ് തസ്തികകൾ.
വിദ്യാഭ്യാസ യോഗ്യത (Qualifications)
എഞ്ചിനീയറിംഗ് ബിരുദങ്ങൾ, ഡിപ്ലോമകൾ, ഐ.ടി.ഐ. സർട്ടിഫിക്കറ്റുകൾ, സയൻസ് ബിരുദങ്ങൾ ഉള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്.
ഓരോ തസ്തികയ്ക്കും ആവശ്യമായ വിശദമായ യോഗ്യതകൾക്ക് വിജ്ഞാപനം പരിശോധിക്കുക.
എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 വർഷത്തെ പരിശീലന കാലയളവുണ്ടാകും.
ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ. ട്രെയിനികൾക്ക് 1 വർഷത്തെ പരിശീലന കാലയളവുണ്ടാകും.
എക്സിക്യൂട്ടീവ് ട്രെയിനി / എഞ്ചിനീയർ തസ്തികകൾക്ക്: 65,400-1,65,600.
എല്ലാ ജൂനിയർ തസ്തികകൾക്കും: 31,690 – 73,720.
പ്രായപരിധി
എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകൾക്ക്: പരമാവധി 28 വയസ്സ്.
മറ്റെല്ലാ തസ്തികകൾക്കും: പരമാവധി 26 വയസ്സ്.
സർക്കാർ നിയമങ്ങൾക്കനുസരിച്ച് SC/ST/OBC വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷ രീതിയും പ്രധാന തീയതികളും
അപേക്ഷ ആരംഭിക്കുന്ന തീയതി: 01-10-2025.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31-10-2025.
അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ മോഡ് വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ.
മറ്റേതെങ്കിലും മാധ്യമം വഴി സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അപേക്ഷ ഫീസ്: അപേക്ഷ ഫീസ് ആവശ്യമാണ്.
Sc /ST വിഭാഗക്കാർക്ക് ഫീസ് ഇളവുകൾ ലഭ്യമാണ്.
ഓരോ തസ്തികയുടെയും ഫീസ് വിവരങ്ങൾക്കായി വിജ്ഞാപനം പരിശോധിക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും മുകളിൽ നൽകിയിട്ടുള്ള വെബ്സൈറ്റ് സന്ദർശിക്കുക.