കേരള ബാങ്കിൽ ഏഴാം ക്ലാസ് യോഗ്യതയിൽ അവസരങ്ങൾ.

കേരള ബാങ്കിൽ ഏഴാം ക്ലാസ് യോഗ്യതയിൽ അവസരങ്ങൾ.
കേരള ബാങ്കിൻ്റെ ശാഖകളിൽ സെക്യൂരിറ്റി/നൈറ്റ് വാച്ച്‌മാൻമാരുടെ ഒഴിവുകളിലേയ്ക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം,കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് ഒഴിവുള്ളത്.

സെക്യൂരിറ്റി / വാച്ച്മാൻ ജോലിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ബാങ്ക് നിഷ്‌കർഷിക്കുന്ന എഗ്രിമെൻ്റ് വ്യവസ്ഥകൾ നിയമന സമയത്ത് നൽകേണ്ടതാണ്

യോഗ്യത: കുറഞ്ഞത് ഏഴാം ക്ലാസ്സ്. പ്രായം: 18-50 വയസ്സ്. രാത്രി 8 മുതൽ രാവിലെ 6 വരെ ജോലിചെയ്യാൻ തയ്യാറുള്ളവരായിരിക്കണ.. 
പൂർണ ശാരീരിക യോഗ്യതയുണ്ടാകണം. മെഡിക്കൽ ഫിറ്റ്നസ് സർട്ടി ഫിക്കറ്റ് ഹാജരാക്കണം.

ഇന്റർവ്യൂ പൊലീസ് വെരിഫിക്കേഷൻ/ക്ലിയറൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. 
ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. 
നിയമനം ലഭിക്കുന്നവർ നിയമന് ജില്ലയിലെ കേരള ബാങ്കിൻ്റെ ഏത് ശാഖയിലും ജോലി ചെയ്യാൻ സന്നദ്ധരായിരി ക്കണം. 
സ്വന്തം ജില്ലയിലുള്ളവർക്ക് മുൻഗണനയുണ്ട്. ആയുധം കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയ/ മിലിട്ടറി സേവ നത്തിൽ നിന്ന് വിരമിച്ചവർക്കും നേരിട്ടോ/എക്സ് സർവീസ് ലീഗ് വഴിയോ അപേക്ഷിക്കാം.


അപേക്ഷ: കേരള ബാങ്കിൻ്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ പേരിൽ തയ്യാറാക്കിയ അപേക്ഷ ബാങ്കിൻ്റെ റീജയണൽ ഓഫീസ്/ജില്ലാ കേന്ദ്രങ്ങൾ (സിപിസി) എന്നിവിടങ്ങളിൽ സമർപ്പിക്കണം. അപേക്ഷാഫോം ബാങ്കിൻ്റെ വെബ്സൈറ്റ്, റീജയണൽ ഓഫീസ്/ ജില്ലാ സിപിസികളിൽ ലഭ്യമാണ്. പേര്, മേൽവിലാസം, വയസ്സ് ജനനത്തീയതി, മതം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മെഡിക്കൽ ഫിറ്റ്നസ്, സൈനിക/അർധസൈനിക സേവനം (ബാധകമെങ്കിൽ) എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.

അപേക്ഷാ കവറിന് മുകളിൽ ‘Temporary appointment of Night Watchman in. (ജില്ലയുടെ പേര്) എന്ന് രേഖ പ്പെടുത്തണം. അവസാനതീയതി: ഒക്ടോബർ 15 (5PM). വെബ്സൈറ്റ്: www.keralabank.co.in

2) വിതുര താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്തൽ ഡോക്ടർ, റേഡിയോ ഗ്രാഫർ തസ്തികകളിൽ ഒഴിവുള്ള ഓരോ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. പ്രായപരിധി 40 വയസിൽ താഴെ. ബി.ഡി.എസും കേരള ദന്തൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ദന്തൽ ഡോക്ടർ തസ്തികയുടെ യോഗ്യത. റേഡിയോ ഗ്രാഫർ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള പാരാമെഡിക്കൽ രജിസ്ട്രേഷനുമാണ് റേഡിയോ ഗ്രാഫർ തസ്തികയുടെ യോഗ്യത. യോഗ്യതയുള്ളവർ ഒക്ടോബർ 15ന് രാവിലെ 10 മുതൽ 11.30 വരെ അസൽ സർട്ടിഫിക്കറ്റുകളും ആധാർ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യുവിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain