ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ
ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ജോബ് സ്കൂ‌ൾ - പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പി.എസ്.സി. കോച്ചിംഗ് പരിശീലകരെ നിയമിക്കുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ 28 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

2) കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിലേക്ക് നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബർ 30 വൈകുന്നേരം അഞ്ചുമണി. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in-careers opportunities-National AYUSH Mission സന്ദർശിക്കുക.

3) തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ സെക്യൂരിറ്റി ഗാർഡിന്റെ നിയമനത്തിനായി ഒക്ടോബർ 31 രാവിലെ 10.30ന് കലാലയ ഓഫീസിൽ അഭിമുഖം നടക്കും. പ്രായപരിധി 30-55 വയസ്സ്. വിരമിച്ച പട്ടാളക്കാർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 

4) കേരള മഹിള സമഖ്യ സൊസൈറ്റി, കിർത്താട്സിന്റെ സഹായത്തോടെ വയനാട് ജില്ലയിലെ ഗോത്രവർഗ്ഗ ഉന്നതികളിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലേക്ക് വനിതാ കോഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്) ആണ് യോഗ്യത. അപേക്ഷകർക്ക് 25 വയസ്സ് പൂർത്തിയായിരിക്കണം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും,


സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 31ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമുട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. 

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, www.keralasamakhya.org.

5) താല്‍കാലിക നിയമനം: കോട്ടയം: മുളക്കുളം ഗ്രാമപഞ്ചായത്തിലെ പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രോജക്ടില്‍ നിന്ന് വേതനം നല്‍കുന്ന പാലിയേറ്റിവ് നഴ്‌സിന്റെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുന്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത: പ്ലസ് ടു, കേരള ഗവ അംഗീകൃത ജനറല്‍/ ബി.എസ.സി നഴ്‌സിംഗ് പാസ്സായി ഗവ. രജിസ്‌ട്രേഷന്‍ ഉള്ളവരും പാലിയേറ്റിവ് നഴ്‌സിംഗ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവരും ആയിരിക്കണം. കൂടുതല്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 31ന് രാവിലെ 11ന് പെരുവ പി.എച്ച്.സി. ഓഫീസില്‍ ഹാജരാകണം. വിശദമായ വിവരങ്ങള്‍ക്ക് ഫോണ്‍: 04829-253030

6) ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണല്‍ പ്രോജക്ടിന് കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരും 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സില്‍ കവിയാത്തവരുമാകണം.

നവംബര്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണല്‍, ഓമശ്ശേരി പി ഒ, കോഴിക്കോട്-673582 വിലാസത്തില്‍ അപേക്ഷിക്കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain