കേരള മിനറല്‍സില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍ അവസരങ്ങൾ.
കേരള മിനറല്‍സില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍ തസ്തിയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ജൂനിയര്‍ ടെക്‌നീഷ്യന്‍ കം എഫ്.ആര്‍.പി പൈപ്പ് വെസല്‍ ഫാബ്രിക്കേറ്റര്‍ ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 01 ഒഴിവാണുള്ളത്. കേരള സര്‍ക്കാരിന്റെ സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴിലാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് KPESRB വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.അവസാന തീയതി: ഒക്ടോബര്‍ 31.തസ്തികയും ഒഴിവുകളും
കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് - ടിപി യൂണിറ്റില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍ കം എഫ്.ആര്‍.പി പൈപ്പ് വെസല്‍ ഫാബ്രിക്കേറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.കാറ്റഗറി നമ്പര്‍: 108/2025.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 31,690 രൂപമുതല്‍ 73,720 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി വിവരങ്ങൾ
26 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ് വിജയം, കൂടെ ഐ.ടി.ഐ (പ്ലാസ്റ്റിക് പ്രൊസസിങ് ഓപ്പറേഷന്‍.
നിയമന രീതി
കേരള മിനറല്‍സില്‍ സ്ഥിര നിയമനമാണ് നടക്കുക. ഒരു വര്‍ഷത്തെ ട്രെയിനിങ് കാലാവധി പൂര്‍ത്തിയാക്കണം. ശേഷം ജൂനിയര്‍ ടെക്‌നീഷ്യന്‍ തസ്തകിയില്‍ സ്ഥിര നിയമനം നടക്കും. ട്രെയിനിങ് കാലയളവില്‍ 15000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.
അപേക്ഷ ഫീസ് വിവരങ്ങൾ
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 300 രൂപയും, എസ്.സി, എസ്.ടിക്കാര്‍ക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരിയര്‍ പേജില്‍ നിന്ന് കേരള മിനറല്‍സ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. സംശയങ്ങള്‍ വായിച്ച് മനസിലാക്കുക.
ശേഷം തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.