ജില്ലാ ആശുപത്രിയില്‍ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താഴെപ്പറയുന്ന ഒഴിവിലേക്ക് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. യോഗ്യത: എട്ടാം ക്ലാസ്സ് വിജയവും, സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്/ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. പ്രായപരിധി 40 വയസില്‍ താഴെ. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും,പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 29ന് 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.
2) വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 22ന്
മൃഗസംരക്ഷണ വകുപ്പില്‍ അടിമാലി, ഇളംദേശം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്കും ഇടുക്കി ബ്ലോക്കിലെ രാത്രികാല അടിയന്തിരസേവനത്തിലേയ്ക്കും വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ള ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനും നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഒക്‌ടോബര്‍ 22ന് രാവിലെ 11ന് പുര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്,
പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.
3) സൈനിക് സ്കൂൾ കഴക്കൂട്ടം LDC (ലോവർ ഡിവിഷൻ ക്ലർക്ക്) തസ്തികയിലേക്ക് പ്രതിമാസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ഒക്ടോബർ 22 ന് രാവിലെ 10:00 മണിക്ക് ഒരു വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഒരു പ്രവൃത്തി ദിവസത്തേക്ക് 700/- വേതനം. അപേക്ഷകർക്ക് 2025 ഒക്ടോബർ 01 ന് 21 വയസ്സിനും 50 വയസ്സിനും ഇടയിലായിരിക്കണം പ്രായം. കുറഞ്ഞ യോഗ്യത മെട്രിക്കുലേഷനോ തത്തുല്യമോ ആണ്, കൂടാതെ മിനിറ്റിൽ 40 വാക്കുകൾ ടൈപ്പിംഗ് വേഗതയും MS Office-ൽ കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
ബി.എ./ബി.എസ്‌സി./ബി.കോം. ബിരുദമുള്ളവർക്കും ഡാറ്റാ എൻട്രിയിൽ പരിചയമുള്ളവർക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ളവർക്കും മുൻഗണനയുണ്ടാകും. ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പ്രിൻസിപ്പൽ സൈനിക് സ്കൂൾ കഴക്കൂട്ടം എന്ന പേരിൽ എടുത്ത 500/- രൂപയുടെ ബാങ്ക് ഡ്രാഫ്റ്റും ഇന്റർവ്യൂവിന് വരുമ്പോൾ നിർബന്ധമായും കൊണ്ടു വരേണ്ടതാണ്.
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്തയോ മറ്റ് അലവൻസുകളോ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി സൈനിക സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.