പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്. കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ സിഎംഡി മുഖേനയാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 26ന് മുന്‍പ് അപേക്ഷ നല്‍കണം.
തസ്തിക പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ഒഴിവുകള്‍01കമ്പനിKTILഅവസാന തീയതി: ഒക്ടോബര്‍ 26
തസ്തികയും ഒഴിവുകളും
കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (KSTIL) ല്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
പ്രായപരിധി
30 വയസ് വരെയാണ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.10.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എംബിഎ (ട്രാവല്‍ & ടൂറിസം സ്‌പെഷ്യലൈസേഷനോടെ).
സര്‍ക്കാര്‍ പ്രോഗ്രാമുകള്‍/ ടൂറിസം സെക്ടറുമായി ബന്ധപ്പെട്ട മേഖലകളില്‍ പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
മേല്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ കേരള സര്‍ക്കാര്‍ ഓട്ടോണമസ് സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. പ്രോജക്ട് കോര്‍ഡിനേറ്റര്‍ വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കി തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ മുഖേന അപേക്ഷ നല്‍കാം. അപേക്ഷകള്‍ ഒക്ടോബര്‍ 26ന് മുന്‍പായി നൽകണം.
2) തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ (ടിപിഎൽസി) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 22. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ www.gecbh.ac.in/ www.tplc.gecbh.ac.i സന്ദർശിക്കുക.