കെ എസ് എം എച് എ യിൽ വിവിധ ഒഴിവുകളിലേക്ക് അവസരങ്ങൾ.

കെ എസ് എം എച് എ യിൽ ( KSMHA), വിവിധ ഒഴിവുകളിലേക്ക് അവസരങ്ങൾ.

1) ഓഫീസ് അറ്റൻഡന്റ്
ഒഴിവ്: 1 ( കണ്ണൂർ).
യോഗ്യത: ഏഴാം ക്ലാസ്.പ്രായപരിധി: 45 വയസ്സ്.ശമ്പളം: 19,310.

2) സ്റ്റെനോ ടൈപ്പിസ്റ്റ്
ഒഴിവ്: 2 ( തൃശൂർ, കണ്ണൂർ).യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ (KGTE/ MGTE ) കൂടാതെ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്, ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് & മലയാളം ലോവർ.പ്രായപരിധി: 45 വയസ്സ്
(വിരമിച്ച സംസ്ഥാന/കേന്ദ്ര സർക്കാർ ജീവനക്കാർ 62 വയസ്സ് കവിയരുത്)
ശമ്പളം: 23,410.

3) അസിസ്റ്റൻ്റ്
ഒഴിവ്: 1 ( കണ്ണൂർ)
യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം.പ്രായപരിധി: 45 വയസ്സ്
ശമ്പളം: 32,550.


ഓരോ പോസ്റ്റിനും പരിചയസമ്പന്നരായവർക്ക് മുൻഗണന നൽകും.താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

2) ഇടുക്കി: മൃഗസംരക്ഷണ വകുപ്പില്‍ അടിമാലി, ഇളംദേശം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്കും ഇടുക്കി ബ്ലോക്കിലെ രാത്രികാല അടിയന്തിരസേവനത്തിലേയ്ക്കും വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.


താല്‍പ്പര്യമുള്ള ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനും നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഒക്‌ടോബര്‍ 22ന് രാവിലെ 11ന് പുര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

3) ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു.

ഒരു ഒഴിവാണുള്ളത്.താഴെപ്പറയുന്ന ഒഴിവിലേക്ക് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

യോഗ്യത: എട്ടാം ക്ലാസ്സ് വിജയവും, സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്/ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.

പ്രായപരിധി 40 വയസില്‍ താഴെ.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും,പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 29ന് 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain