വനിത വികസന കോര്‍പ്പറേഷന്‍ സൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പാര്‍ട്ട് ടൈം ജോലിക്കാരെ നിയമിക്കുന്നുണ്ട്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
അവസാന തീയതി: ഒക്ടോബര്‍ 15
തസ്തികയും ഒഴിവുകളും
കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷനില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്. പാര്‍ട്ട് ടൈം വ്യവസ്ഥയിലാണ് നിയമനം.
ആലപ്പുഴയിലും, ഇടുക്കിയിലുമായി നടക്കുന്ന വനിത ഹോസ്റ്റലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ആളെ നിയമിക്കുന്നത്.
പ്രായപരിധി
62 വയസ് വരെയാണ് പ്രായപരിധി.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 മാസ അലവന്‍സായി അനുവദിക്കും.
യോഗ്യത
സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയുണ്ടായിരിക്കണം.ബിടെക് യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. വിരമിച്ച സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
താല്‍പvര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് റിക്രൂട്ട്‌മെന്റ് പേജ് തിരഞ്ഞെടുക്കുക. കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നോട്ടിഫിക്കേഷന്‍ വിശദമായി വായിച്ച് നോക്കി തന്നിരിക്കുന്ന ഗൂഗിള്‍ ഫോം ഫില്‍ ചെയ്ത് അപേക്ഷിക്കുക.
2) കോളജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം ഹോസ്റ്റൽ ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ വാച്ച്മാന്റെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഏഴാംക്ലാസ് പാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഒക്ടോബർ 8ന് രാവിലെ 9.30ന് ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം. ബിരുദധാരികൾ ആയിരിക്കരുത്. പ്രായം 01.10.2025ൽ 25നും 45നും ഇടയിൽ.