ഹോമിയോ മെഡിക്കൽ ഓഫീസിൽ ഉൾപ്പെടെ അവസരങ്ങൾ.

ഹോമിയോ മെഡിക്കൽ ഓഫീസിൽ ഉൾപ്പെടെ അവസരങ്ങൾ.
ഒറ്റപ്പാലം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

എസ്‌ എസ്‌ എൽ സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രീ, പിജി, എംബിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം ഒക്ടോബർ 27 ന് രാവിലെ 9.30 ന് ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 200 ലധികം ഒഴിവാണുള്ളത്. തുടർന്ന് വരുന്ന മാസങ്ങളിൽ എല്ലാ നാലാം ശനിയാഴ്ചകളിലും അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കും.തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം.

2) പരിശീലകരെ നിയമിക്കുന്നു.
ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ജോബ് സ്കൂ‌ൾ - പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പി.എസ്.സി. കോച്ചിംഗ് പരിശീലകരെ നിയമിക്കുന്നു.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ 28 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

3) അനിമേറ്റര്‍ നിയമനം.
പറമ്പിക്കുളം പട്ടികവര്‍ഗ്ഗ മേഖലയില്‍ അനിമേറ്റര്‍മാരെ നിയമിക്കുന്നു. പറമ്പിക്കുളം 11 ആം വാര്‍ഡിലെ ഉന്നതിയില്‍ നിന്ന് എസ്എസ്എല്‍സിയോ അതിനു മുകളിലോ യോഗ്യതയുള്ള 20ന് 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.


താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും.

അതിന്റെ പകര്‍പ്പുമായി ഒക്ടോബര്‍ 25ന് രാവിലെ പത്തിന് പറമ്പിക്കുളം ടൈഗര്‍ ഹാളില്‍ നേരിട്ട് എത്തണമെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

4) അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 25 രാവിലെ 10 ന് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ (യോഗ്യത: ബിരുദം), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ഹൗസ് കീപ്പിംഗ്, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, ലിഫ്റ്റ് ഓപ്പറേറ്റർ, അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ് (യോഗ്യത: ജിഡിഎ), പേഷ്യന്റ് ഷിഫ്റ്റർ (യോഗ്യത: ജി ഡി എ), സെയിൽസ് ഗേൾ, വാർഡൻ, റൂം സർവീസ്, പെയിന്റർ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. രജിസ്ട്രേഷൻ പ്രായപരിധി 40 വയസ്.

5) ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി, ഡിസ്പെൻസറി, പ്രോജക്ടുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗ്രേഡ് II - ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, എൻ.സി.പി (നേഴ്സ് കം ഫർമസി), സിസിപി (സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫർമസി) എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 31 രാവിലെ 10.30ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain