സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ ഓഫീസ് ക്ലാർക്ക് തുടങ്ങി അവസരങ്ങൾ.
ത്രിശൂർ സർക്കാർ എഞ്ചിനിയറിംഗ് കോളേജിനു കീഴിലെ റിസർച്ച് സെല്ലിൽ ഓഫീസ് ക്ലാർക്ക് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ബി.കോം, ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 8ന് രാവിലെ 10 ന് റിസർച്ച് സെല്ലിൽ യോഗ്യത, പരിചയം, വയസ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം ഹാജരാകണം.2) പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂർ വെള്ളോറ ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ രണ്ട് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 24ന് വൈകീട്ട് അഞ്ച് മണിക്കകം ദേവസ്വം ബോർഡിന്റെ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും
3)ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം.
കണ്ണൂർ ഗവ.ഐ ടി ഐയിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ/മെറ്റലർജി/പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്/മെക്കാട്രോണിക്‌സ് എന്നിവയിൽ ഡിഗ്രിയും ഒരു വർഷ പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
താൽപര്യമുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം ഒക്ടോബർ 14 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ ഓഫീസിൽ എത്തണം. ഇവരുടെ അഭാവത്തിൽ ഇതേ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും.
4) പാലിയേറ്റീവ് നഴ്സ്
തുമ്പമണ്‍ പഞ്ചായത്തില്‍ പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജിഎന്‍എം /ബിഎസ്സി നഴ്‌സിംഗ്, ഒന്നരമാസത്തെ ബിസിസിപിഎന്‍ കോഴ്‌സ് അല്ലെങ്കില്‍ എഎന്‍എം/ ജെപിഎച്ച്എന്‍ കോഴ്‌സ്, മൂന്നുമാസത്തെ ബിസിസിപിഎഎന്‍ /സിസിസിപിഎഎന്‍ കോഴ്‌സ്, ജനറല്‍ നഴ്‌സ്ആന്‍ഡ് മിഡൈ്വഫ്‌സ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായപരിധി 18-40. അവസാന തീയതി ഒക്ടോബര്‍ 14 വൈകിട്ട് നാല്. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയുമായി തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തണം.