പ്രമുഖ ബസ് ബോഡി പ്രൊഡക്ഷൻ കമ്പനിയിൽ അവസരങ്ങൾ.
പ്രമുഖ ബസ് ബോഡി പ്രൊഡക്ഷൻ കമ്പനി ആയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് താഴെ കൊടുത്തിരിക്കുന്ന വിവിധ ഒഴിവുകളിലേക്ക് 2025 ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3മണി വരെ അഭിമുഖം നടത്തുന്നു.(ITI /Diploma – കോഴ്സ് പാസ്സായവർക്കും ,പ്രവർത്തിപരിചയം ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)
1)വെൽഡർ.
2)ഫിറ്റർ.
3)പുട്ടി വർക്കർ / പെയിൻ്റർ.
4)ഫാബ്രിക്കേറ്റർ.
5)Apprenticeship. (വെൽഡർ,ഫിറ്റർ,പെയ്ൻ്റർ)
6)മെഷീൻ ഓപ്പറേറ്റർ.
7)ഷീറ്റ് മെറ്റൽ വർക്കർ ഹൗസ് കീപ്പിങ്ങ്
ലോഡിങ്ങ്.
8)അക്കൗണ്ട്സ് എക്സിക്യൂട്ടീവ്.
9)ചീഫ് ഫിനാൻസ് മാനേജർ.
Male (B.com with Tally & Good knowledge in Excel with minimum 15- 20 years experience) അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കോട്ടയം, അയർകുന്നത്തുള്ള കൊണ്ടോടി ഓട്ടോക്രാഫ്റ്റ് ഹെഡ് ഓഫീസിൽ നേരിട്ടെത്തുക.
Head Office : Kondody Autocraft India Pvt Ltd, Amayannoor, Ayarkunnam, Kottayam(Dist) Kerala.
2) പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഞായറാഴ്ചകളിലും മറ്റു പൊതുഅവധി ദിനങ്ങളിലും തെരഞ്ഞെടുക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായിരിക്കും ക്ലാസുകള്‍. പത്താംതരം തുല്യത അധ്യാപകര്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദവും ബി.എഡും, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് അതത് വിഷയങ്ങളിലെ മാസ്റ്റര്‍ ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. തെരഞ്ഞെടുക്കുന്ന അധ്യാപകര്‍ക്ക് ഓണറേറിയവും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോണ്‍ നമ്പറും സഹിതമുള്ള അപേക്ഷ ജില്ലാ കോഓഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -20 വിലാസത്തില്‍ നവംബര്‍ ഒന്നിനകം അപേക്ഷിക്കണം. പത്താംതരം തുല്യതക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഐ.ടി, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും ഹയര്‍ സെക്കന്‍ഡറിയില്‍ ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലുമാണ് ക്ലാസുകള്‍.