കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിൽ അവസരങ്ങൾ.
കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കിന്‍ഫ്രയില്‍ അവസരം. എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ തന്നെ സിഎംഡി വെബ്‌സൈറ്റ് മുഖാന്തിരം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം .അവസാന തീയതി: ഒക്ടോബര്‍ 29.തസ്തികയും ഒഴിവുകളും
കിന്‍ഫ്രയില്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02. തുടക്കത്തില്‍ രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ നിയമനം.
പ്രൊജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍) 01 ഒഴിവ്.
മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഫിനാന്‍സ്) 01 ഒഴിവ്.
പ്രായപരിധി വിവരങ്ങൾ
പ്രൊജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍)30 വയസ് വരെയാണ് പ്രായപരിധി.
മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഫിനാന്‍സ്) 30 വയസ് വരെയാണ് പ്രായപരിധി. പ്രായം 01.10.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത വിവരങ്ങൾ
പ്രൊജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍)
ബിടെക് (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കൂടെ എംബിഎ).
ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഫിനാന്‍സ്)
സിഎ OR സിഎംഎ ഇന്റര്‍മീഡിയേറ്റ്. കൂടെ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പള വിവരങ്ങൾ
പ്രൊജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍) പ്രതിമാസം 30,000 ശമ്പളമായി ലഭിക്കും.
മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഫിനാന്‍സ്) പ്രതിമാസം 30,000 ശമ്പളമായി ലഭിക്കും.
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷന്‍ പേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്കില്‍ കിന്‍ഫ്ര നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. അത് കൃത്യമായി വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
ശേഷം തന്നിരിക്കുന്ന അപ്ലൈ ബട്ടണ്‍ ക്ലിക് ചെയ്ത് നേരിട്ട് അപേക്ഷിക്കാം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അപേക്ഷകള്‍ ഒക്ടോബര്‍ 29ന് മുന്‍പായി എത്തിക്കണം. അപേക്ഷയില്‍ അന്തിമ തീരുമാനം സിഎംഡിയില്‍ നിക്ഷിപ്തമാണ്.
അപേക്ഷ: https://cmd.kerala.gov.in/