സർക്കാർ ഓഫീസുകളിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.

സർക്കാർ ഓഫീസുകളിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ഗവ കോളേജ് കെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയിട്ടുള്ള പാലിൽ ഉൾപ്പെട്ട താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 9 രാവിലെ 11.30ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം.

2)അക്കൗണ്ടിംഗ് ക്ലര്‍ക്ക്.
നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിംഗ് ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ബികോം, ഡിസിഎ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ടാലി, ടൈപ്പ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 2025 ഒക്ടോബര്‍ ആറിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 17000. ഒഴിവ് - ഒന്ന്. അവസാന തീയതി ഒക്ടോബര്‍ 14 വൈകിട്ട് അഞ്ചുവരെ. www.nam.kerala.gov.in/careers,  

3) കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ ഇടപ്പള്ളി,കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിൽ 
ഹോസ്റ്റൽ മേട്രൺ ,ഹോസ്റ്റൽ വാർഡൻ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഓരോ ഒഴിവുകളാണ് ഉള്ളത്. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 


എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 17 രാവിലെ 11.30ന് എറണാകുളം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
kshbekmdn@gmail.com.

4) മൂവാറ്റുപുഴ അഡീഷണൽ ഐസി ഡി എസ് പ്രോജക്ടിൻറെ പരിധിയിലെ കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 11,12 വാർഡ്കളിലെയോ തൊട്ടടുത്ത വാർഡുകളിലെയോ സ്ഥിരം താമസക്കാരായ എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10 വൈകീട്ട് അഞ്ചു വരെ.

5) ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം.
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ റെഫ്രിജറേറ്റർ ആൻഡ് എ.സി ടെക്നിഷ്യൻ (ആർ.എ.സി.ടി) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ, എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള രണ്ടു ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 9 രാവിലെ 11 ന് നടക്കും.

ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിംഗ്/ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻഎസി ഒരു വർഷത്തെ പ്രവൃത്തിപിരചയം, അല്ലെങ്കിൽ എൻടിസി ഒരു വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുമായി രാവില 10.15 ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain