വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള അംഗനവാടി അവസരങ്ങൾ.

വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള അംഗനവാടി അവസരങ്ങൾ.
അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ കോര്‍പ്പറേഷന്‍ സോണല്‍ സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ഹെല്‍പര്‍ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 18 ന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. 

2) അങ്കണവാടി ഹെൽപ്പർ
വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളി ലേക്ക് അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആലുവ മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസക്കാരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും.
അപേക്ഷകർ എസ്.എസ്.എൽ.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസ്സായിരിക്കുവാൻ പാടില്ലാത്തതും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. എസ്.എസ്. എൽ.സി പാസ്സാകാത്തവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പാസ്സായവരേയും പരിഗണിക്കും.


പൂരിപ്പിച്ച അപേക്ഷകൾ 25/10/2025ന് വൈകിട്ട് 5 വരെ തോട്ടക്കാട്ട്കരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്.

3) വർക്കർ, ഹെൽപ്പർ ഒഴിവ് 
മുതുകുളം ഐ സി ഡി എസ് പദ്ധതി പരിധിയിലുളള കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുളളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ വർക്കർ, ഹെൽപ്പർ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും മധ്യേ പ്രായമുള്ള അർഹരായ വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്. പട്ടിക ജാതി/ പട്ടിക വർഗ്ഗക്കാർക്ക് പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ഉണ്ട്. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണി. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. 

4) പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്‌നിക്ക് കോളേജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 15 ന് രാവിലെ 9.30 ന് സ്ഥാപനത്തിൽ അഭിമുഖത്തിന് എത്തണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain