സ്വകാര്യ മേഖലകളിലെ വിവിധ ഓഫീസുകളിൽ അവസരങ്ങൾ.
കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി ചേർന്ന് സ്വകാര്യ മേഖലകളിലെ വിവിധ ഒഴിവുകളിൽ ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെ ഒഴിവിലേക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു.കൂടാതെ മറ്റു ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകളും നൽകുന്നു.രാവിലെ 9 മണി മുതൽ ആരംഭിക്കുന്നു ഒട്ടനവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അവസരം പ്രിയപ്പെട്ട എല്ലാ തൊഴിൽ അന്വേഷകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒഴിവുള്ള സ്ഥാപനങ്ങൾ
1)സാരഥി ഓട്ടോ കാർസ്.
2)ഗാലക്സി ഗ്രൂപ്പ്.
3)എസ്ബിഐ ലൈഫ് ഇൻഷുറൻസ്.
4)ഭാരതി എയർടെൽ ലിമിറ്റഡ്.
5)കുടുംബശ്രീ ഹോം ഷോപ്പ്.
6)ഏഷ്യാനെറ്റ് സാറ്റലൈറ്റ്. 7)കമ്മ്യൂണിയേഷൻ ലിമിറ്റഡ്.
8)പേടിഎം സർവീസ് പ്രൈവറ്റ് ലിമിറ്റഡ്.
9)പ്രൊഫഷണൽ ഹോസ്പിറ്റാലിറ്റി. 10)സർവീസസ് പ്രൈവെറ്റ് ലിമിറ്റെഡ്.
11)LIC Life.
12)ചുങ്കത്ത് സ്പ്രൈസ് മോട്ടോറുകൾ.
13)പ്രീമിയം കഫേ നിരവധി ഒഴിവുകൾ.
മിനിമം 18 വയസ്സ് കഴിഞ്ഞ മിനിമം പത്താം ക്ലാസ് മുതൽ ഏത് ഉയർന്ന യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് പ്രൈവറ്റ് മേഖലകളിൽ നിരവധി ഒഴിവുകൾ.
സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്, കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിലായാണ് ഈ വരുന്ന ഒക്ടോബർ 25 ന് ഇന്റർവ്യൂ നടക്കുന്നത്.
1) പന്മന ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ 2025 ഒക്ടോബർ 25 രാവിലെ 9 മണി മുതൽ.
2) കൊല്ലം ശ്രീനാരായണ കോളേജിൽ (SN വിമൻസ് ) 2025 ഒക്ടോബർ 25 രാവിലെ 9 മണി മുതൽ.
2) ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. 27-ന് ചെറുതോണിയിലുള്ള
ജില്ലാ പഞ്ചായത്ത് ബസ് സ്‌റ്റേഷന്‍ കോംപ്ലക്‌സിലാണ് നടക്കുക.
വിവിധ മേഖലകളില്‍ നിന്നുള്ള അന്‍പതിലധികം കമ്പനികള്‍ പങ്കെടുക്കും. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
തൊഴിലന്വേഷകര്‍ക്ക് വിവിധ തൊഴില്‍ദാതാക്കളുമായി നേരിട്ട് ബന്ധപ്പെടാനും തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തിലോ, കുടുംബശ്രീ ഓഫീസുമായോ ബന്ധപ്പെടുക.
3) തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐയിൽ ടർണർ ട്രേഡിൽ മുസ്ലിം വിഭാഗത്തിൽ നിലവിലുള്ള ഒരു ഇൻസ്ട്രക്ടർ (ഗസ്റ്റ്) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
താല്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 22 രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.