നാഷണൽ ആയുഷ് മിഷനിൽ അവസരങ്ങൾ.
നാഷണൽ ആയുഷ് മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ്റെ (NAM) കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ആണ് കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ഒഴിവുകൾ വന്നിട്ടുള്ളത് ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.അഭിമുഖ വിവരങ്ങൾ രണ്ട് സമയങ്ങളിലായി ചുവടെ നൽകുന്നുണ്ട്
2025 ഒക്ടോബർ 27 (തിങ്കളാഴ്ച)
ഇന്റർവ്യൂ:ജില്ലാ ആയുർവേദ ആശുപത്രി, ഭട്ട് റോഡ്, വെസ്റ്റ്ഹിൽ, ചുങ്കം, കോഴിക്കോട്.
ഫിസിയോതെറാപ്പിസ്റ്റ്, അറ്റൻഡർ
1)ഇന്റർവ്യൂ രാവിലെ 10:00.
2)ജില്ലാ ആയുർവേദ ആശുപത്രി, ഭട്ട് റോഡ്, വെസ്റ്റ്ഹിൽ.
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ, മൾട്ടി പർപ്പസ് വർക്കർ
1) ഉച്ചയ്ക്ക് 02:00
ഇന്റർവ്യൂ സ്ഥലം:ജില്ലാ പ്രോഗ്രാം മാനേജ്‌മെൻ്റ് ആൻഡ് സപ്പോർട്ട് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ (NAM)
1. ഫിസിയോതെറാപ്പിസ്റ്റ്
ജില്ലാതല നിയമനം.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിയോതെറാപ്പിയിൽ ബിരുദം / ബിരുദാനന്തര ബിരുദം.40 വയസ്സിൽ കവിയരുത്.
അറ്റൻഡർ
ജില്ലാതല നിയമനം.
പത്താം ക്ലാസ് പാസായിരിക്കണം.
40 വയസ്സിൽ കവിയരുത്.
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ
കാക്കൂർ ആയുഷ് സിദ്ധ ഡിസ്‌പെൻസറി
എഎൻഎം / ജിഎൻഎം (നഴ്സ്) യോഗ്യതയും എംഎസ് ഓഫീസ് പരിജ്ഞാനവും.
മൾട്ടി പർപ്പസ് വർക്കർ
ആയുർവേദ ആശുപത്രി (ഫിസിയോതെറാപ്പി യൂണിറ്റ്).അസിസ്റ്റൻ്റ് ഫിസിയോതെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് / വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റ് / എഎൻഎം യോഗ്യത എന്നിവയിൽ ഏതെങ്കിലും, കമ്പ്യൂട്ടർ പരിജ്ഞാനത്തോടൊപ്പം.
പ്രധാന നിർദ്ദേശങ്ങൾ
ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും അതിൻ്റെ ഫോട്ടോ കോപ്പികളും കൊണ്ട് വരേണ്ടതാണ്.
പാസ്‌പോർട്ട് സൈസ് ഫോട്ടോയും നിർബന്ധമായും കൈവശം കൊണ്ട് വരുക.
2) തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ സെക്യൂരിറ്റി ഗാർഡിന്റെ നിയമനത്തിനായി ഒക്ടോബർ 31 രാവിലെ 10.30ന് കലാലയ ഓഫീസിൽ അഭിമുഖം നടക്കും. പ്രായപരിധി 30-55 വയസ്സ്. വിരമിച്ച പട്ടാളക്കാർക്ക് മുൻഗണന.താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.