കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനിൽ അവസരങ്ങൾ.

കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനിൽ അവസരങ്ങൾ.
 മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ തന്നെ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അവസാന തീയതി: ഒക്ടോബര്‍ 20.

തസ്തികയും ഒഴിവുകളും
മില്‍മയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. കെ.സി.എം.എം.എഫിന്റെ പട്ടത്തുള്ള ഹെഡ് ഓഫീസിലായിരിക്കും നിയമനം..
കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ആവശ്യത്തിന് അനുസരിച്ച് ഇത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാം.

പ്രായപരിധി വിവരങ്ങൾ
50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത വിവരങ്ങൾ
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ എംബിഎ അല്ലെങ്കില്‍ മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷ്യലൈസേഷനുള്ള തത്തുല്യ യോഗ്യത വേണം.


ഡയറി അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ട്‌സ് വിപണനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ മാനേജീരിയല്‍ പൊസിഷനില്‍ ജോലി ചെയ്തുള്ള പത്ത് വര്‍ഷത്തെ പരിചയം.

ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 4000 ശമ്പളം ലഭിക്കും. കൂടെ ടിഎ, ഡിഎ ആനുകൂല്യങ്ങളും ഉണ്ടാവും.

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷനില്‍ മില്‍മ റിക്രൂട്ട്‌മെന്റ് നല്‍കിയിട്ടുണ്ട്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ ഉപയോഗിച്ച് നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.


2) മുതുകുളം ഐ സി ഡി എസ് പദ്ധതി പരിധിയിലുളള കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുളളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ വർക്കർ, ഹെൽപ്പർ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും മധ്യേ പ്രായമുള്ള അർഹരായ വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്. പട്ടിക ജാതി/ പട്ടിക വർഗ്ഗക്കാർക്ക് പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ഉണ്ട്. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണി. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain