പത്താം ക്ലാസ് യോഗ്യതയിൽ വിവിധ ഓഫീസുകളിൽ അവസരങ്ങൾ
1) ഹെൽപ്പർ നിയമനം.ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂർ മുൻസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പറുടെ നിയമനത്തിനായി ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ 18 നും 35 നും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകൾ ഒക്ടോബർ 25 വരെ സ്വീകരിക്കുന്നതാണ്.
2) ഹെൽപ്പർ നിയമനം
കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർമാരെ നിയമിക്കുന്നു. ഗ്രാമപഞ്ചായത്തിലെ 2, 11, 12 വാർഡുകളിലെയോ തൊട്ടടുത്ത വാർഡുകളിലെയോ സ്ഥിരം താമസക്കാരായ എസ് എസ് എൽ സി വിജയിച്ചവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 22 വൈകിട്ട് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ മൂവാറ്റുപുഴ അഡീഷണൽ ശിശുവികസന ഓഫീസുമായി ബന്ധപ്പെടുക.
3) ഹെല്‍പ്പര്‍ നിയമനം.
അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ കോര്‍പ്പറേഷന്‍ സോണല്‍ സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ഹെല്‍പര്‍ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 18 ന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം.
4) അങ്കണവാടി ഹെൽപ്പർ.
വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളി ലേക്ക് അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആലുവ മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസക്കാരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും.
അപേക്ഷകർ എസ്.എസ്.എൽ.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസ്സായിരിക്കുവാൻ പാടില്ലാത്തതും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. എസ്.എസ്. എൽ.സി പാസ്സാകാത്തവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പാസ്സായവരേയും പരിഗണിക്കും.
പൂരിപ്പിച്ച അപേക്ഷകൾ 25/10/2025ന് വൈകിട്ട് 5 വരെ തോട്ടക്കാട്ട്കരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്.
5)വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ഫിസിയോ തെറാപിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും.
യോഗ്യത:ഫിസിയോതെറാപ്പിയിലുള്ള അംഗീകൃത സര്‍വകലാശാല ബിരുദം/ ബിരുദാനന്തരബിരുദം. ഒക്‌ടോബര്‍ 17 രാവിലെ 10ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
6) പ്രോജക്ട് കോർഡിനേറ്റർ നിയമനം.
നാഷണൽ ആയുഷ് മിഷൻ കേരള, വയനാട്/കണ്ണൂർ ജില്ലകളിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ (സ്വസ്ഥവൃത്തം) തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പുതുക്കിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in,
7) സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം; അഭിമുഖം 15ന്.
ആലപ്പുഴ എപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 15 ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ടീച്ചിംഗ്, കൌൺസിലർ ഒഴിവുകളാണ് ഉള്ളത്.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്കും ബിരുദമോ അതിലധികമോ യോഗ്യതയുളള ഒരു വർഷമോ അതിലധികമോ പ്രവർത്തി പരിചയം ഉളളതുമായ 20 നും 50 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാകും.