കാർഷിക ഓഫീസിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ തളിപ്പറമ്പ് കരിമ്പം ഫാമില്‍ കാഷ്വല്‍ ലേബറര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. തളിപ്പറമ്പ്, പന്നിയൂര്‍, കുറുമാത്തൂര്‍ വില്ലേജുകളില്‍ സ്ഥിരതാമസക്കാരായ 18 നും 41 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15 നകം തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മിനി സിവില്‍ സ്റ്റേഷന്‍, തളിപ്പറമ്പ് എന്ന വിലാസത്തില്‍ ലഭിക്കും. ഇ മെയില്‍: teetpmb.emp.lbr@kerala.gov.in,
2) അങ്കണവാടിയില്‍ ഹെല്‍പ്പര്‍ നിയമനം.
കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ കോര്‍പ്പറേഷന്‍ സോണല്‍ സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ഹെല്‍പര്‍ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 18 ന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം.
3) തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 10 രാവിലെ 10 മണിക്ക് 2 സ്വകാര്യ സ്ഥാപനങ്ങളിലെ സെയിൽസ് മാനേജർ, സെയിൽസ് ഒഫീഷ്യൽസ്, ടെക്നിഷ്യൻസ്, സർവീസ് അഡ്വൈസർ, റിസെപ്ഷനിസ്റ്റ് കാഷ്യർ, ടീം ലീഡർ എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടക്കുന്നു.
രജിസ്ട്രേഷൻ പ്രായ പരിധി 40 വയസ്, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം.
4) തൃശൂർ സർക്കാർ എൻജിനിയറിംഗ് കോളേജിൽ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ കെമിസ്റ്റ് ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള പരീക്ഷ/കൂടിക്കാഴ്ച ഒക്ടോബർ 13 രാവിലെ 10 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in .
5) കുളനട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി എംഎല്‍റ്റി/ ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 40 വയസ്. ഒഴിവ്: ഒന്ന്.സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 17 രാവിലെ ഒമ്പതിന് കുളനട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.