സെന്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ അവസരങ്ങൾ

സെന്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ അവസരങ്ങൾ.
സെന്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (C-DIT) വിവിധ തസ്തികകളിലേക്ക് ഇപോൾ ഉദ്യോഗാർഥികൾക്കു അപേക്ഷിക്കാം.

തസ്തിക: പ്രോജക്ട് മാനേജർ

(ഡിജിറ്റൈസേഷൻ), ഒഴിവ്: 2,
ശമ്പളം: 40,000-50,000.
യോഗ്യത: ബി.ടെക്/ബി.ഇ. (കംപ്യൂ ട്ടർ സയൻസ്/ഐ.ടി.). 8 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 50 വയസ്സ് കവിയരുത് തസ്തിക:സീനിയർ പ്രോജക്ട് സൂപ്പർവൈസർ (ഡിജിറ്റൈസേഷൻ ആൻഡ് കൺസർവേഷൻ), ഒഴിവ്: 2, 
ശമ്പളം: 36,980-46,320,
യോഗ്യത: എൻജിനിയറിങ്ങിൽ ബി.ടെക്. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 
പ്രായം: 50 വയസ്സ് കവിയരുത്.

തസ്തിക: ഡി.എം.എസ്. ഡെവലപ്പർ,

ഒഴിവ്: 1. ശമ്പളം: 28040-34,190, യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബി.ടെക്/എം.സി.എ/എം.എസ്‌സി. (കംപ്യൂട്ടർ സയൻസ്). ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്സ് കവിയരുത്.

തസ്തിക: സീനിയർ ഗ്രാഫിക് ഡിസൈനർ, 

ഒഴിവ്: 2, ശമ്പളം: 36,980-46,320, യോഗ്യത: ബി.എഫ്‌.എ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 55 വയസ്സ് കവിയരുത്.


തസ്തിക: പ്രോജക്ട് അസോസിയേറ്റ് (ഡിജിറ്റൈസേഷൻ), 

ഒഴിവ്: 4, ശമ്പളം: 26,040-32,550 
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ ഒരു വർഷത്തെ പ്രവൃത്തി പരിചയം.പ്രായം: 50 വയസ്സ് കവിയരുത്.

മറ്റ് തസ്തികയും ഒഴിവും 
സെർവർ അഡ്‌മിനിസ്ട്രേറ്റർ-1 
ജൂനിയർ സെർവർ അഡ്മിനിസ്ട്രേറ്റർ-1. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷ (എല്ലാ തസ്തികയ്ക്കും സി-ഡിറ്റിൻറെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി:ഒക്ടോബർ 24 (5 pm) വെബ്സൈറ്റ്: https://careers.cdit.org/

2) ജെൻഡർ അവയർനസ്സ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം സംസ്ഥാന വനിതാ ശിശു സെല്ലിൽ കരാർ അടിസ്ഥാനത്തിൽ വനിതാ ഫാമിലി കൗൺസിലറിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. നിയമന തീയതി മുതൽ 2026 മാർച്ച് 31 വരെയാണ് നിയമനം. പ്രതിമാസം 17,000 രൂപയാണ് പ്രതിഫലം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. 

കൗൺസിലിങ്ങിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം വേണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, സംസ്ഥാന വനിതാ ശിശു സെൽ, കണ്ണേറ്റ് മുക്ക്, തൈക്കാട്, തിരുവനന്തപുരം 695 014 എന്ന വിലാസത്തിൽ 27 നകം സമർപ്പിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain