സർക്കാർ ഓഫീസിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.
കൊച്ചിയിലെ ICAR-CIFTയുടെ ബിൽസ് വിഭാഗത്തിൽ യംഗ് പ്രൊഫഷണൽ-I (YP-I) (01 നമ്പർ) (കരാർ അടിസ്ഥാനത്തിൽ) ഇപ്പോൾ താൽക്കാലിക തസ്തികയിലേക്ക് എല്ലാ രേഖകളും സഹിതം വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നുണ്ട്.കരാർ കാലാവധി 01 വർഷമാണ്, പരമാവധി 03 വർഷം വരെ നീട്ടാവുന്നതും ആണ്.
യോഗ്യത വിവരങ്ങൾ
ശമ്പളം പ്രതിമാസം 30,000. (കൺസോളിഡേറ്റഡ്)
അവശ്യ യോഗ്യത B.Com/BBA
അഭികാമ്യം ഐടി ആപ്ലിക്കേഷനുകൾ, വെർച്വൽ മീറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ, കമ്പ്യൂട്ടർ കഴിവുകൾ (എംഎസ് വേഡ്, എക്സൽ, പവർ പോയിന്റ്, ടാലി മുതലായവ) എന്നിവയെക്കുറിച്ചുള്ള അറിവ്.
കൂടാതെ ബന്ധപ്പെട്ട മേഖലയിലെ ഒരു വർഷത്തെ പരിചയം.
പ്രായപരിധി വിവരങ്ങൾ
അപേക്ഷകർക്ക് അഭിമുഖ തീയതിയിൽ 21 വയസ്സിന് മുകളിലും പരമാവധി 45 വയസ്സ് വരെയും ആയിരിക്കണം. നിയമാനുസൃത പ്രായപരിധിയിൽ ഇളവ്.പ്രായപരിധി (15.10.2025 വരെ): ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് അനുവദനീയമാണ്.
അഭിമുഖ തീയതിയും
15.10.2025 രാവിലെ 10.30 ന്.
രജിസ്ട്രേഷൻ രാവിലെ 9.00 മണിക്ക് ആരംഭിച്ച് 10.00 മണിക്ക് അവസാനിക്കും.
വിശദമായ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
വിജ്ഞാപന വിവരങ്ങൾ https://www.cift.res.in/ypi_bills
2) അഭിമുഖം കൊല്ലം ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ
ഗ്രേഡ് 2 (Cat.No.611/24) തസ്തികയിലേക്ക് ജൂലൈ 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 9, 10 തീയതികളിലായി കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ ഇന്റർവ്യൂ നടക്കും.
ഉദ്യോഗാർത്ഥികൾക്ക് ഇതിനോടകം എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടുക.
3) മുതുകുളം ഐ സി ഡി എസ് പദ്ധതി പരിധിയിലുളള കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുളളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ വർക്കർ, ഹെൽപ്പർ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും മധ്യേ പ്രായമുള്ള അർഹരായ വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്. പട്ടിക ജാതി/ പട്ടിക വർഗ്ഗക്കാർക്ക് പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ഉണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണി. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.